തിരുവനന്തപുരം: മിസോറാം ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി ഭവന്റെ ഉത്തരവില്‍ പ്രതികരണവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

ഗവര്‍ണര്‍ പദവിയെക്കുറിച്ച് താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്നും ഒരു വിവരവും തനിക്ക് അറിവില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഗവര്‍ണര്‍ പദവി താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഇത്തരമൊരു പദവി താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും അതിനാല്‍ വിവരം സ്ഥിരീകരിച്ചിട്ടില്ലെന്നും ഔദ്യോഗികമായി വിവരം ലഭിച്ച ശേഷം പ്രതികരിക്കാമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

നിലവിലെ മിസോറാം ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ്മ ഈ മാസം 28ന് വിരമിക്കുന്ന ഒഴിവിലേക്കാണ് കുമ്മനത്തെ നിയമിക്കുന്നത്.