തിരുവനന്തപുരം: നേമം നിയോജകമണ്ഡലം ബി.ജെ.പിയുടെ ഗുജറാത്ത് ആണെന്ന കുമ്മനം രാജശേഖരന്റെ പരാമര്‍ശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നിഷ്ഠൂരമായ നിരവധി സംഭവങ്ങള്‍ നടന്ന ഗുജറാത്തിനെ നേമവുമായി താരതമ്യപ്പെടുത്തിയത് അവിടത്തെ ജനങ്ങളെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

നേമം മണ്ഡലം ഇത്തവണ യു.ഡി.എഫ് തിരിച്ചുപിടിക്കും. അതിനുള്ള കൃത്യമായ പ്രവര്‍ത്തനുമായാണ് മുന്നോട്ട് പോകുന്നത്. നേമത്ത് തികഞ്ഞ വിജയപ്രതീക്ഷയാണ് യു.ഡി.എഫിനുള്ളതെന്നും ഈ തെരഞ്ഞെടുപ്പില്‍ അതു വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.