കുവൈത്ത് സിറ്റി: കുവൈത്തില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ച 3.18നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ കുവൈത്ത് നാഷണല്‍ സീസ്മോളജിക്കല്‍ നെറ്റ് വര്‍ക്ക് അറിയിച്ചു. കുവൈത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായാണ് ഭൂചലനം അനുഭവപ്പെട്ടത്.