ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പ് എല്‍ക്ലാസിക്കോയില്‍ ബാഴ്‌സലോണക്ക് ജയം. സീസണിലെ ആദ്യ എല്‍ക്ലാസിക്കോ ബാഴ്‌സ വരുതിയിലാക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെ ഇറങ്ങിയ റയല്‍ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍പ്പിച്ചത്. മത്സരം തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ മെസിയിലൂടെ ബാഴ്‌സ മുന്‍തൂക്കം നേടി.

റയല്‍ മാഡ്രിഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ തോല്‍പ്പിച്ചത്. പ്രീസീസണ്‍ ടൂറില്‍ റയലിന്റെ തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്. നാല് മിനുട്ടിനകം റാക്കിട്ടിച്ചിലൂടെ വീണ്ടും വല ചലിപ്പിച്ചപ്പോള്‍ ബാഴ്‌സ വന്‍ വിജയം സ്വപ്നം കണ്ടു. എന്നാല്‍ പതിനാലാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കി റയല്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. കൊവാക്കിച്ചായിരുന്നു സ്‌കോറര്‍. മുപ്പത്തിയാറാം മിനുട്ടില്‍ അസെന്‍സിയോയിലൂടെ റയല്‍ ഒപ്പമെത്തി.

രണ്ടാം പകുതിയുടെ അഞ്ചാം മിനുട്ടില്‍ ജെറാര്‍ഡ് പിക്വെയിലൂടെ ബാഴ്‌സ വിജയഗോള്‍ നേടി. മറുപടിക്കായി ബെയിലും ബെന്‍സേമയും അടങ്ങിയ മുന്നേറ്റ നിര കിണഞ്ഞു ശ്രമിച്ചെങ്കിലും ബാഴ്‌സ പ്രതിരോധം വിലങ്ങുതടിയായി. പ്രീ സീസണ്‍ ടൂറില്‍ തുടര്‍ച്ചയായ മൂന്നാം പരാജയമാണ് റയല്‍ മാഡ്രിഡ് ഏറ്റുവാങ്ങിയത്.