വയനാട് ലക്കിടിയില്‍ ഇന്നലെ രാത്രി നടന്ന പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടന്ന വയനാട്ടിലെ റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ ‘ചന്ദ്രിക’ക്ക് ലഭിച്ചു. പൊലീസ്-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടന്ന വയനാട്ടിലെ ഉപാവന്‍ റിസോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് ‘ചന്ദ്രിക’ക്ക് ലഭിച്ചത്.

മൂന്ന് പേരടങ്ങുന്ന സംഘം റിസോട്ടിലേക്ക് കയറി പോകുന്ന ദൃശ്യമാണ് സിസിടിവി ഫൂട്ടേജിലുള്ളത്. ഇതില്‍ ഒരാല്‍ മുഖമൂടി ധരിച്ച നിലയിലാണ്. ആയാളുടെ ബാഗില്‍ പുറത്തേക്ക് എന്തോ വസ്തു ഉയര്‍ന്ന നില്‍ക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്