ജമ്മുകാശ്മീരില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെയുണ്ടായ ഏറ്റുമുട്ടലുകളില്‍ 101 ഭീകരരെ വധിച്ചതായി സുരക്ഷാ സേന. ജനുവരി മുതല്‍ മെയ് 31 വരെയുള്ള കണക്കാണിത്. കാശ്മീരിലെ ഷോപ്പിയാനിലാണ് ഏറ്റവും കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടത്.പുല്‍വാമ, അവന്തിപുര, കുല്‍ഗം എന്നിവിടങ്ങളിലും പത്തിലധികം ഭീകരര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൊലപ്പെട്ടവരില്‍ 23 പേര്‍ വിദേശ തീവ്രവാദികളും 78 പേര്‍ പ്രാദേശിക തീവ്രവാദികളുമാണ്.
എന്നാല്‍ കൂടുതല്‍ യുവാക്കള്‍ ഭീകരവാദ കേന്ദ്രങ്ങളിലേക്ക് എത്തുന്നുണ്ടെന്നും സുരക്ഷാ സേന വെളിപ്പെടുത്തി. കഴിഞ്ഞ രണ്ടു മാസത്തിനിടെ 50 യുവാക്കള്‍ പുതിയതായി ഭീകരവാദ സംഘങ്ങളില്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്.