തിരുവനന്തപുരം: ലോ അക്കാദമിയുടെ ഭൂമി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റവന്യൂ സെക്രട്ടറിക്കാണ് അന്വേഷണ ചുമതല. അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ലോ അക്കാദമി കൈവശം വച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയാണോ, ഭൂമി മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചോ, ചട്ടലംഘനം നടത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങളായിരിക്കും പ്രധാനമായും അന്വേഷിക്കുക.
വിദ്യാര്‍ത്ഥി സമരം മുറുകിയതോടെയാണ് ഭൂമി പ്രശ്‌നവും ഉയര്‍ന്നു വന്നത്. തുടക്കത്തില്‍ സമരം വിദ്യാര്‍ത്ഥികളുടെതാണെന്നും ഭൂമി പ്രശ്‌നമല്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നത്. എന്നാല്‍ വിവാദം മറ്റൊരു തലത്തിലെത്തിയതോടെ സിപിഎം മലക്കം മറിയുകയായിരുന്നു.
വി.എസ് മറിച്ച് നിലപാട് എടുത്തതോടെയാണ് സിപിഎം വെട്ടിലായത്. വി.എസിന്റെ കൂടി കത്ത് പരിഗണിച്ചാണ് ഭൂമി പ്രശ്‌നത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത്. അക്കാദമി അധികമായി സൂക്ഷിച്ച ഭൂമി തിരിച്ചുപിടിക്കണമെന്നായിരുന്നു സമരപ്പന്തല്‍ സന്ദര്‍ശിച്ച വി.എസ് ആവശ്യപ്പെട്ടിരുന്നത്.
Be the first to write a comment.