Connect with us

local

പെരുമണ്ണ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് മരണപ്പെട്ടു

പെരുമണ്ണ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു

Published

on

കോഴിക്കോട്: പെരുമണ്ണ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് കുമ്മുങ്ങല്‍ അഹമ്മദ് മരണപ്പെട്ടു. പെരുമണ്ണ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്നു. പനച്ചിങ്ങല്‍ മഹല്ല് ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചിരുന്നു.

പെരുമണ്ണ പഞ്ചായത്തിലെ മത സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു കുമ്മുങ്ങല്‍ അഹമ്മദ്. മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്.

ഭാര്യ ഉമ്മു കുല്‍സു, മക്കള്‍: ദില്‍ഷാദ്, റിഷാദ്. സഹോദരങ്ങള്‍: അബ്ദുള്ള(late), മൂസ, അബൂബക്കര്‍, കദീശ, ആയിഷ, സൈനബ,പാത്തുമ്മയ്

 

kerala

ചെമ്മീന്‍ കറി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത; 46കാരന്‍ മരിച്ചു

ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

Published

on

ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ച ശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു. സംസ്കാരം നാളെ രാവിലെ പതിനൊന്നിനു വീട്ടുവളപ്പിൽ. എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ: സ്മിത (മാൾട്ടയിൽ നഴ്സ്). മക്കൾ: പൃഥ്വി, പാർവണേന്ദു (ഇരുവരും മൂന്നാംക്ലാസ് വിദ്യാർഥികൾ).

Continue Reading

kerala

വയനാട്ടില്‍ കാര്‍ താഴ്‌ചയിലേയ്ക്ക് മറിഞ്ഞ് അപകടം; അദ്ധ്യാപകന് ദാരുണാന്ത്യം, കുട്ടികളടക്കം ആറുപേര്‍ക്ക് പരിക്ക്

കല്‍പറ്റ പടിഞ്ഞാറത്തറ റോഡില്‍ ചെന്നലോട് മുസ്‌ലിം പള്ളിക്ക് സമീപത്തുവച്ച്‌ കാർ താഴ്‌ചയിലേയ്ക്ക് മറിയുകയായിരുന്നു.

Published

on

വയനാട് യാത്രപോയ കുടുംബം സഞ്ചരിച്ച കാർ അപകത്തില്‍പ്പെട്ട് അദ്ധ്യാപകന് ദാരുണാന്ത്യം. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കല്‍പറ്റ പടിഞ്ഞാറത്തറ റോഡില്‍ ചെന്നലോട് മുസ്‌ലിം പള്ളിക്ക് സമീപത്തുവച്ച്‌ കാർ താഴ്‌ചയിലേയ്ക്ക് മറിയുകയായിരുന്നു.

കാർ ഓടിച്ചിരുന്ന തിരൂരങ്ങാടി ചന്തപ്പടി സ്വദേശി കുയ്യം തടത്തില്‍ മുഹമ്മദ് മേലേവീട്ടില്‍ അലീമ ദമ്ബതികളുടെ മകൻ ഗുല്‍സാർ (44) ആണ് മരണപ്പെട്ടത്. കൊളപ്പുറം സർക്കാർ സ്കൂള്‍ അദ്ധ്യാപകനാണ്.

ഇസ്‌ലാഹീ പ്രഭാഷകൻ, കെ എൻ എം മർകസുദ്ദ അവ തിരൂരങ്ങാടി മണ്ഡലം ജോയിന്റ് സെക്രട്ടറി, സംസ്ഥാന ദഅവ സമിതി അംഗം, കേരള ജംഇയ്യത്തുല്‍ ഉലമ അംഗം, ഖുർആൻ റിസർച്ച്‌ ഫൗണ്ടേഷൻ ഡയറക്ടർ, സി ഐ ഇ ആർ ട്രെയ്നർ, തിരൂരങ്ങാടി തറമ്മല്‍ ജുമാ മസ്ജിദ് ഖതീബ്, ഖുർആൻ ലേണിങ്ങ് സ്കൂള്‍ ഇൻസ്ട്രക്ടർ, തിരൂരങ്ങാടി ക്രയോണ്‍സ് പ്രീസ്കൂള്‍, അല്‍ ഫുർഖാൻ മദ്റസ ചെയർമാൻ എന്നീ നിലകളില്‍ പ്രവർത്തിച്ചു വരികയായിരുന്നു,

കാറില്‍ കൂടെ ഉണ്ടായിരുന്ന ഭാര്യ ജസീല, മക്കളായ നസില്‍ മുഹമ്മദ്‌ (17) ലൈഫ ഫാത്തിമ (7) ലഹീൻ (മൂന്ന്). സഹോദരിയുടെ മക്കളായ സില്‍ജ (12) സില്‍ത്ത (11 ) എന്നിവർ കോഴിക്കോട്, വയനാട് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. കൂടെ ഉണ്ടായിരുന്ന മറ്റു യാത്രക്കാർ അപകടത്തില്‍പ്പെടാതെ രക്ഷപെട്ടു. സഹോദരങ്ങള്‍: ജാസിർ, ശമീല്‍ നവാസ്, റുബീന, നദീറ.

Continue Reading

kerala

ട്രെയിന്‍ ഇടിച്ചു പരിക്കേറ്റ പിടിയാന ചരിഞ്ഞു

സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ കേസെടുത്തിരുന്നു.

Published

on

മലമ്പുഴയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് ആന ചരിഞ്ഞത്. റെയില്‍വേ പാളം മുറിച്ചു കടക്കവെയാണ് കാട്ടാനക്കൂട്ടത്തിലെ പിടിയാനക്ക് പരിക്കേറ്റത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ആന അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

ചികിത്സ നൽകാൻ വനം വകുപ്പ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കഴിഞ്ഞദിവസം പരിക്കേറ്റ ആനയ്ക്ക് പിന്നീട് എഴുന്നേറ്റു നിൽക്കാൻ സാധിച്ചിരുന്നില്ല. സംഭവത്തില്‍ ലോക്കോ പൈലറ്റിനെതിരെ കേസെടുത്തിരുന്നു. പ്രദേശത്ത് നിശ്ചയിച്ചിട്ടുള്ള വേഗ പരിധി പാലിക്കാത്തത് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Continue Reading

Trending