പാലക്കാട്: അട്ടപ്പാടിയിലെ കാട്ടാന ആക്രമണത്തെ തുടര്‍ന്നുണ്ടായ മരണത്തില്‍ വന്‍ പ്രതിഷേധം. ഇന്നലെ ശാന്തകുമാര്‍ എന്നയാള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ശല്യത്തിന് പരിഹാരമുണ്ടാക്കാതെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ആന കാല്വണ്ടിയടക്കം ചവിട്ടുന്നതിനെ തുടര്‍ന്ന് വീഴ്ചയില്‍ വാരിയെല്ല് പൊട്ടുകയും കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഈ മേഖലയിലെ കാട്ടാന ആക്രമണത്തില്‍ ഇതോടെ നാലാമത്തെ മരണമായി. കാട്ടാന ശല്യത്തിന് പരിഹാരമില്ലാതെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ അനുവദിക്കില്ലെന്നും ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു.