കോഴിക്കോട്: പൊലീസുകാരില്‍ നിന്നുള്ള ലോക്കപ്പ് മര്‍ദ്ദന പരാതി വര്‍ധിച്ചതായി പൊലീസ് കംപ്ലയിന്റ് അതോറിറ്റി നോര്‍ത്ത് സോണ്‍ ചെയര്‍മാന്‍ കെ.വി ഗോപിക്കുട്ടന്‍.
പൊലീസ് കംപ്ലയിന്റ് അതോറിറ്റിയില്‍ പൊതുവേ പരാതികള്‍ കൂടി വരികയാണെന്നും ജനങ്ങളിലെ അവബോധമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കലക്ടറേറ്റില്‍ നടന്ന സിറ്റിംഗിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ജില്ലകളിലും പൊലീസ് കംപ്ലയിന്റിംഗ് അതോറിറ്റികള്‍ രൂപീകരിക്കണം. ഹൈക്കോടതി ഈ വിഷയത്തില്‍ കംപ്ലയിന്റ് അതോറിറ്റിയോട് നിര്‍ദ്ദേശം ചോദിച്ചിരുന്നു. എട്ടു ജില്ലകളുടെ ചുമതല ഉള്ളതിനാലാണ് പരാതികള്‍ പരിഗണിക്കുന്നത് വൈകുന്നതെന്നും ഇതിന് പരിഹാരം എല്ലാ ജില്ലകളിലും അതോറിറ്റി തുടങ്ങുകയെന്നതാണ്.