Connect with us

india

ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് അമിതാധികാരം നല്‍കുന്ന ഇമിഗ്രേഷന്‍ ബില്‍ ലോക്‌സഭ പാസ്സാക്കി

കൂടാതെ രാജ്യത്ത് സന്ദര്‍ശനത്തിനോ ജോലി ചെയ്യാനോ എത്തുന്ന വിദേശികളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാനും നിയമം വ്യവസ്ഥ ചെയ്യുന്നു.

Published

on

അംഗീകൃത രേഖകള്‍ ഇല്ലാതെയോ വ്യാജരേഖകള്‍ ഉപയോഗിച്ചോ ഇന്ത്യയിലേക്കു കടക്കുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവു ശിക്ഷ ശുപാര്‍ശ ചെയ്യുന്ന ഇമിഗ്രേഷന്‍ ബില്‍ 2025 ലോക്‌സഭ പാസ്സാക്കി. കൂടാതെ രാജ്യത്ത് സന്ദര്‍ശനത്തിനോ ജോലി ചെയ്യാനോ എത്തുന്ന വിദേശികളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യാനും നിയമം വ്യവസ്ഥ ചെയ്യുന്നു.

നിലവില്‍ കുടിയേറ്റത്തെ നിയന്ത്രിക്കുന്ന നാല് നിയമങ്ങള്‍ ഇതോടെ അപ്രസക്തമായി. 1920 ലെ പാസ്‌പോര്‍ട്ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം) നിയമം, 1939 ലെ വിദേശികളുടെ രജിസ്‌ട്രേഷന്‍ നിയമം, 1946 ലെ വിദേശികളുടെ നിയമം, ഇമിഗ്രേഷന്‍ (കാരിയേഴ്‌സ് ലയബിലിറ്റി) നിയമം2000 എന്നിവയ്ക്കു പകരമാണ് ഇന്നു പാസ്സാക്കപ്പെട്ട ബില്‍ ലക്ഷ്യമിടുന്നത്.

ഇതനുസരിച്ച് വ്യാജ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ വിസ ഉപയോഗിച്ച് ഇന്ത്യയിലേക്ക് പ്രവേശിക്കുകയോ രാജ്യത്ത് താമസിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ഈ നിയമം ശുപാര്‍ശ ചെയ്യുന്നു. ഹോട്ടലുകള്‍, സര്‍വകലാശാലകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, നഴ്‌സിംഗ് ഹോമുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വിദേശികളെക്കുറിച്ചുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.

നിയമത്തിലെ വ്യവസ്ഥകള്‍ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും ചട്ടം ലംഘിച്ച്, സാധുവായ പാസ്‌പോര്‍ട്ടോ വിസ ഉള്‍പ്പെടെയുള്ള മറ്റ് യാത്രാ രേഖയോ ഇല്ലാതെ ഇന്ത്യയിലെ ഏതെങ്കിലും പ്രദേശത്ത് പ്രവേശിക്കുന്ന ഏതൊരു വിദേശിക്കും അഞ്ച് വര്‍ഷം വരെ തടവോ 5 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നും ഇത് വ്യവസ്ഥ ചെയ്യുന്നു.

ലോക്‌സഭയില്‍ ഈ ബില്ല് അവതരിപ്പിക്കപ്പെട്ടപ്പോള്‍ നിശിതമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദേശീയ സുരക്ഷയ്ക്ക് ‘ഭീഷണി’ യെന്ന് നിര്‍വ്വചിക്കപ്പെടുന്ന വ്യക്തികളുടെ പ്രവേശനം നിഷേധിക്കാനോ നാടുകടത്താനോ ഈ നിയമം സര്‍ക്കാരിനെ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇത് അമിതമായ സ്വാതന്ത്യം ഓഫീസര്‍മാര്‍്ക്കു ലഭിക്കുമെന്നാണ് പ്രധാന വിമര്‍ശനം.

ഈ ഭീഷണിയെ നിര്‍വചിക്കുന്നത് പ്രത്യേക ഉദ്ദേശ്യം വച്ചു കൊണ്ടായാല്‍ നിയമം ദുരുപയോഗപ്പെടുത്താനുള്ള എല്ലാ സാദ്ധ്യതകളുമുണ്ട്. ഒപ്പം അഭയാര്‍ഥികളെയും പത്രപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് സാധിക്കും.

ഇമിഗ്രേഷന്‍ ഓഫീസര്‍മാര്‍ക്ക് അനുവദിച്ചിരിക്കുന്ന അമിത അധികാരം ദുരുപയോഗപ്പെടുത്തിയേക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചതായി സംശയിക്കുന്ന വ്യക്തികളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാന്‍ ബില്‍ അനുവദിക്കുന്നതിനു പിന്നിലെ ഉദ്ദേശശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നു. ബംഗ്ലാദേശ്, നേപ്പാള്‍ ,ശ്രീലങ്ക, അഫ്ഗാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളോടുള്ള ഇനിയുള്ള സമീപനവും സംശയാസ്പദമാണ്‌

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നിയന്ത്രണ രേഖയിൽ വീണ്ടും പാക് വെടിവയ്പ്പ്; തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം

കുപ്‌വാര , പൂഞ്ച് ജില്ലകളിലാണ് വെടിനിർത്തൽ ലംഘനങ്ങൾ നടന്നത്

Published

on

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ (എൽ‌ഒ‌സി) പ്രകോപനമില്ലാതെ വെടിവയ്പ്പ് തുടർന്ന് പാകിസ്ഥാൻ. കുപ്‌വാര , പൂഞ്ച് ജില്ലകളിലാണ് വെടിനിർത്തൽ ലംഘനങ്ങൾ നടന്നത്. പൂഞ്ച് സെക്ടറിൽ ഇതാദ്യമായാണ് പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. പ്രകോനമില്ലാതെയായിരുന്നു ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ സൈനികർ വെടിയുതിർത്തത്. ഇതോടെ ബി.എസ്.എഫ് തിരിച്ചടിച്ചു.

പുഞ്ച് സെക്ടറിൽ സമീപകാലത്ത് ആദ്യമായാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. കഴിഞ്ഞ ദിവസവും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു. റാംപുര്‍, തുഗ്മാരി സെക്ടറുകളിൽ ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായാണ് പാക് പ്രകോപനമുണ്ടായത്.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം സിന്ധു നദീ ജല കരാർ മരവിപ്പിച്ചതടക്കുമുള്ള കടുത്ത നടപടികളാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ സ്വീകരിച്ചുവരുന്നത്. ഇതിന് ശേഷം നാലാമത്തെത്തവണയാണ് പാകിസ്ഥാൻ വെടിനിർത്തൽ ലംഘിക്കുന്നത്.

 

Continue Reading

india

പാക്കിസ്ഥാന് മിസൈലുമായി ചൈന; കൂടുതൽ ആയുധങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നൽകി

പിഎൽ – 15 ദീർഘദൂര മിസൈലുകളാണ് പാക്കിസ്ഥാനു നൽകിയത്

Published

on

പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതൽ പ്രകോപനവുമായി ചൈന. പാകിസ്താന് കൂടുതൽ ആയുധങ്ങൾ നൽകി. യുദ്ധകാലാടിസ്ഥാനത്തിൽ കൂടുതൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളുമാണ് നൽകിയത്. പിഎൽ – 15 ദീർഘദൂര മിസൈലുകളാണ് പാക്കിസ്ഥാനു നൽകിയത്.

പാക്ക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെ‌എഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളില്‍ പി‌എൽ -15 ബിയോണ്ട് വിഷ്വൽ റേഞ്ച് (ബി‌വി‌ആർ)  മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ചൈനീസ് പീപ്പിൾസ് ലിബറേഷന്‍ ആര്‍മിയുടെ ആഭ്യന്തര സ്റ്റോക്കുകളിൽ നിന്നാണ് ഇത് പാക്ക് സൈന്യത്തിനു ലഭ്യമായതെന്നാണു വിവരം. ഈ മിസൈലിന് 200 മുതൽ 300 കിലോമീറ്റർ വരെ (120–190 മൈൽ) ദൂരപരിധിയുണ്ടെന്നാണു റിപ്പോർട്ട്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന പാകിസ്താന്റെ ആവശ്യത്തെ പിന്തുണയ്ക്കുമെന്ന് ചൈന അറിയിച്ചിരുന്നു. പാകിസ്താന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് പാകിസ്താനുള്ള പിന്തുണ ചൈന അറിയിച്ചത്.

തുർക്കി വ്യോമസേനയുടെ 7 സി – 130 ഹെർക്കുലീസ് വിമാനങ്ങളും പാക്കിസ്ഥാനിൽ എത്തിയിട്ടുണ്ട്. 6 വിമാനങ്ങൾ കറാച്ചിയിലും ഒരു വിമാനം ഇസ‍്‍ലാമാബാദിലുമാണ് ഇറക്കിയത്.

Continue Reading

india

ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടനം മെയ് 25ന്; പ്രതിനിധി സമ്മേളന രജിസ്‌ട്രേഷന് സാദിഖലി തങ്ങള്‍ തുടക്കം കുറിച്ചു

Published

on

ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദെമില്ലത്ത് സെന്ററിന്റെ (ക്യു.എം.സി) ഉദ്ഘാടനം മെയ് 25ന് ഡൽഹിയിലെ ദറിയാഗഞ്ചിൽ നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ പ്രതിനിധി സമ്മളനത്തിന്റെ രജിസ്‌ട്രേഷന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടക്കം കുറിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.

ഖാഇദെ മില്ലത്ത് സെന്റർ എല്ലാ വിഭാഗം ജനങ്ങളുടെയും ആശ്രയ കേന്ദ്രമാകുമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് പുതിയൊരു ദിശയിലേക്ക് മാറുകയാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ദേശീയ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മുസ്‌ലിംലീഗ് ദേശീയ കൗൺസിലർമാരും നേതാക്കളും ഉൾപ്പെടെ സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ഔദ്യോഗിക പ്രതിനിധികളാകും.

പരിപാടി വീക്ഷിക്കാൻ വരുന്നവർക്ക് അനൗദ്യോഗിക രജിസ്‌ട്രേഷനും ആപ്പിൽ സംവിധാനമുണ്ട്. പൂർണമായ പേര് വിവരങ്ങൾ കൊടുത്ത് രജിസ്‌ട്രേഷൻ പൂർത്തിയാക്കിവർക്ക് കാർഡുകൾ നൽകും. സമ്മേളനത്തിൽ പങ്കെടുക്കുന്നവർ പ്രത്യേക ആപ്പ് വഴി വിവരങ്ങൾ നൽകി മുൻകൂട്ടി രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം. രജിസ്റ്റർ ചെയ്തവരെയാണ് സമ്മേളന നഗരിയിലേക്ക് പ്രവേശിപ്പിക്കുക. രാജ്യ തലസ്ഥാനത്ത് പാർട്ടിയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുന്നത് താൽപ്പര്യപൂർവ്വം ഉറ്റു നോക്കുകയാണ് പ്രവർത്തകരും പൊതുസമൂഹവും. രാഷ്ട്രനിർമ്മാണവും മതേതര മൂല്യങ്ങളിൽ ഊന്നിയ ന്യൂനപക്ഷ ശാക്തീകരണവും ക്യു.എം.സിയുടെ ലക്ഷ്യമാണെന്ന് നേതാക്കൾ പറഞ്ഞു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, പി.വി അബ്ദുൽ വഹാബ് എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, അഡ്വ. ഹാരിസ് ബീരാൻ എം.പി, സി.കെ സുബൈർ, അഡ്വ. മുഹമ്മദ് ഷാ, അഡ്വ. ഫൈസൽ ബാബു, ടി.പി അഷ്‌റഫലി, അഹമ്മദ് സാജു, പി.എം.എ സമീർ, സി.കെ ഷാക്കിർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

രജിസ്‌ട്രേഷൻ ലിങ്ക്: https://qmc.indianunionmuslimleague.com/

Continue Reading

Trending