മൂവാറ്റുപുഴ: ലോട്ടറി വില്‍പ്പനക്കാരന് ഭാഗ്യദേവതയുടെ കടാക്ഷം. മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങിലും ലോട്ടറി വില്‍പ്പന നടത്തിവന്ന കാരക്കുന്നം വാരപ്പിള്ളില്‍ വി.എസ്.സന്തോഷിനാണ് സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ ഒരു കോടി രൂപ ലഭിച്ചത്. മൂവാറ്റുപുഴ ഐശ്വര്യ ലക്കിസെന്ററില്‍ നിന്നും 50-ലോട്ടറികളാണ് സന്തോഷ് വില്‍പ്പനക്കായി എടുത്തത്. ഇതില്‍ അഞ്ച് ലോട്ടറികള്‍ ബാലന്‍സ് വരികയായിരുന്നു. ഇതില്‍ ഒരെണ്ണത്തിനാണ് സമ്മാനം ലഭിച്ചത്.

ഇന്നലെ നറുക്കെടുത്ത കാരുണ്യയുടെ 276-മത് നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ചത്. മറ്റൊരു ലോട്ടറിക്ക് സമാശ്വാസ പ്രകാരം 10000-രൂപയും സന്തോഷിന് ലഭിച്ചു. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത സന്തോഷ് ഭാര്യ സുഭാഷിണിക്കൊപ്പം ഭാര്യയുടെ വീട്ടിലാണ് താമസം.