Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

രഞ്ജിത്ത് – മഞ്ജു വാര്യർ ചിത്രം “ആരോ” പ്രേക്ഷകരുടെ മുന്നിൽ; ചിത്രം മമ്മൂട്ടി കമ്പനി യൂട്യൂബ് ചാനലിൽ..

ഇതിനോടകം ഏഴോളം സിനിമകൾ നിർമ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിച്ച ഹൃസ്വ ചിത്രമാണിത്. ക്യാപിറ്റോൾ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിച്ചത്.

Published

on

മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിക്കുന്ന ഹൃസ്വ ചിത്രം പുറത്ത്. സംവിധായകൻ രഞ്ജിത് ഒരുക്കിയ, “ആരോ” എന്ന് പേരിട്ടിരിക്കുന്ന ഈ ഹൃസ്വ ചിത്രത്തിൽ മഞ്ജു വാര്യർ, ശ്യാമ പ്രസാദ്, അസീസ് നെടുമങ്ങാട് എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ചിത്രം മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ആയത്. ഇതിനോടകം ഏഴോളം സിനിമകൾ നിർമ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിച്ച ഹൃസ്വ ചിത്രമാണിത്. ക്യാപിറ്റോൾ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിച്ചത്.

യൂട്യൂബിന് പുറമേ, ഇനി വരുന്ന ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലും ഈ ഹൃസ്വ ചിത്രം പ്രദർശിപ്പിക്കും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സംവിധായകൻ രഞ്ജിത് ഒരിടവേളക്ക് ശേഷം ഒരുക്കിയ ചിത്രം കൂടിയാണ് “ആരോ”. കഥ-സംഭാഷണങ്ങൾ-വി. ആർ. സുധീഷ്, കവിത-കൽപറ്റ നാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോർജ്ജ് സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിങ്, ഛായാഗ്രാഹകൻ-പ്രശാന്ത് രവീന്ദ്രൻ, പശ്ചാത്തലസംഗീതം-ബിജിപാൽ, കലാസംവിധായകൻ-സന്തോഷ് രാമൻ, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, കളറിസ്റ്റ്-ലിജു പ്രഭാകർ, പ്രൊഡക്ഷൻ സൌണ്ട് മിക്സർ, സൌണ്ട് ഡിസൈനർ-അജയൻ അടാട്ട്, കോസ്റ്റ്യൂം ഡിസൈനർ-സമീറ സനീഷ്, മേക്കപ്പ്-രഞ്ജിത് അമ്പാടി,  അസോസിയേറ്റ് ഡയറക്ടർമാർ- ഋത്വിക് ലിമ രാമദാസ്, വിവേക് പ്രശാന്ത് പിള്ളൈ,  വിഎഫ്എക്സ്-വിശ്വ വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർമാർ-സുജിത് വെള്ളനാട്, സുമിത് വെള്ളനാട്,  പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്സ്, പിആർഒ – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ഡിജിറ്റൽ പിആർ – വിഷ്ണു സുഗതൻ.
Continue Reading

film

മമ്മൂട്ടിയുടെ ‘കളങ്കാവല്‍’ ട്രെയ്‌ലര്‍ പുറത്തിറങ്ങി; ‘മമ്മൂട്ടി മാജിക്’ വീണ്ടും

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത ‘കാളങ്കാവല്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

Published

on

കൊച്ചി : മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത ‘കാളങ്കാവല്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നവംബര്‍ 27ന് ആഗോള റിലീസിനൊരുങ്ങുന്ന ചിത്രം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ പ്രൊഡക്ഷനാണ്. ചിത്രത്തിന്റെ കേരള വിതരണമാണ് വേഫെറര്‍ ഫിലിംസ്.ജി. ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ ഒരുക്കിയിരിക്കുന്ന ‘കളങ്കാവല്‍’, ശക്തമായ ക്രൈം ഡ്രാമയെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ഒറ്റ ഷോട്ടില്‍ മാത്രം അവതരിപ്പിച്ചിട്ടും, മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വലിയ കൗതുകവും ആകാംക്ഷയും പ്രേക്ഷകരില്‍ സൃഷ്ടിച്ചിരിക്കുകയാണ്. വിനായകന്റെ ശക്തമായ പ്രകടനവും ട്രെയ്‌ലറിന്റെ ഹൈലൈറ്റുകളിലൊന്നാണ്.
മൂജീബ് മജീദ് ഒരുക്കിയ ത്രസിപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്‌കോര്‍, ഫൈസല്‍ അലി പകര്‍ത്തിയ ദൃശ്യങ്ങള്‍ എന്നിവ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായി ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. രണ്ടു ദിവസം മുന്‍പ് പുറത്തിറങ്ങിയ ‘നിലാ കായും’ എന്ന ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ‘കുറുപ്പ്’ന്റെ കഥയെഴുതി ശ്രദ്ധിക്കപ്പെട്ട ജിതിന്‍ കെ. ജോസിന്റെ ആദ്യ സംവിധാന ശ്രമമാണിത്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രം യു/എ 16+ സര്‍ട്ടിഫിക്കറ്റ് നേടി.മമ്മൂട്ടിയുടെ പുതിയ അവതരണവും ശക്തമായ കഥയും പ്രതീക്ഷ ഉയര്‍ത്തിയിരിക്കുമ്പോള്‍, ‘കളങ്കാവല്‍’ തീയേറ്റര്‍ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ്‌.

Continue Reading

film

‘യൂട്യൂബറുടേത് മാപ്പ് പറച്ചിലായി തോന്നുന്നില്ല, സ്ത്രീസമൂഹം ഗൗരിക്കൊപ്പമുണ്ട്’: ശ്വേതാ മേനോന്‍

സംഘടന സ്ത്രീകള്‍ക്ക് ഒപ്പമാണെന്നും യൂട്യൂബറുടേത് ക്ഷമാപണമായി കണക്കാക്കുന്നില്ലെന്നും അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം: സിനിമാ പ്രമോഷന്‍ പ്രസ് മീറ്റിനിടെ ബോഡി ഷേമിങ് നടത്തിയ യുട്യൂബര്‍ക്കെതിരെ ശക്തമായി പ്രതികരിച്ച നടി ഗൗരി കിഷനെ പിന്തുണച്ച് അമ്മ സംഘടന. സംഘടന സ്ത്രീകള്‍ക്ക് ഒപ്പമാണെന്നും യൂട്യൂബറുടേത് ക്ഷമാപണമായി കണക്കാക്കുന്നില്ലെന്നും അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍ പറഞ്ഞു.

‘യൂട്യൂബറുടേത് മാപ്പ് പറച്ചിലായി എനിക്ക് തോന്നുന്നില്ല. ഇതായിരുന്നില്ല ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. സ്ത്രീസമൂഹം ഗൗരിക്കൊപ്പമുണ്ട്.’ ശ്വേതാ മേനോന്‍ പ്രതികരിച്ചു.

തമിഴ് ചിത്രം ‘അദേഴ്സി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യൂട്യൂബറുടെ അധിക്ഷേപം. ശരീരഭാരം എത്രയെന്ന് ചോദിച്ച യൂട്യൂബറോട് ചോദ്യം മണ്ടത്തരമാണെന്നും യൂട്യൂബര്‍ മാപ്പു പറയണമെന്നും ഗൗരി ആവശ്യപ്പെട്ടിരുന്നു. ഇതോടെ പ്രസ്മീറ്റ് വലിയ തര്‍ക്കത്തിലേക്ക് പോകുകയായിരുന്നു. യൂട്യൂബര്‍ അടക്കമുള്ളവര്‍ ഗൗരിയ്ക്ക് നേരെ തിരിഞ്ഞെങ്കിലും സംവിധായകനും നായകനും പിന്തുണ നല്‍കിയില്ല.

”എന്റെ ശരീരഭാരം നിങ്ങള്‍ക്ക് എന്തിനാണ് അറിയേണ്ടത്? ഈ സിനിമയുമായി അതിന് എന്ത് പ്രസക്തിയാണുള്ളത്? ഓരോ സ്ത്രീക്കും വ്യത്യസ്തമായ ശരീരപ്രകൃതിയാണ് ഉള്ളത്. എന്റെ കഴിവ് സംസാരിക്കട്ടെ. ഞാന്‍ ഇതുവരെ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളാണ് ചെയ്തിട്ടുള്ളത്. നിങ്ങളുടെ അംഗീകാരം എനിക്ക് ആവശ്യമില്ല” ഗൗരി പറഞ്ഞു. ‘ഇതൊരു തമാശയായി എനിക്ക് തോന്നിയില്ല. ബോഡി ഷെയ്മിങ് സാധാരണവത്ക്കരിക്കരുത്, എന്നോട് ചോദിച്ച ചോദ്യത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് അവകാശമുണ്ട്’ ഗൗരി വ്യക്തമാക്കി.

Continue Reading

Trending