കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പൊലീസിനെ ഏറെ കുഴക്കിയ ‘മാഡ’ത്തെ ഒടുവില്‍ വെളിപ്പെടുത്തി പ്രധാന പ്രതി പള്‍സര്‍ സുനി. നടിയും ഗൂഢാലോചന കേസില്‍ റിമാന്റില്‍ നടന്‍ ദിലീപിന്റെ ഭാര്യയുമായ കാവ്യമാധവന്‍ തന്നെയാണ് ‘മാഡ’മെന്നാണ് സുനിലിന്റെ വെളിപ്പെടുത്തല്‍. എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴായിരുന്നു നിര്‍ണായകമായ വെളിപ്പെടുത്തല്‍. കാവ്യയാണെന്നു താന്‍ നേരത്തെ പറഞ്ഞിരുന്നുവല്ലോയെന്നായിരുന്നു സുനി പറഞ്ഞത്.