മുംബൈ: ഐശ്വര്യ റായ്, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, സാറ അലിഖാന്‍ തുടങ്ങിയ ബോളിവുഡ് താരസുന്ദരിമാരുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി മേക്കപ് ആര്‍ട്ടിസ്റ്റ് ഫ്‌ലോറിയന്‍ ഹ്യൂറെല്‍. വലിയ സെലിബ്രിറ്റികളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുമ്പോള്‍ ഒരേ സമയം അഭിമാനവും ഭയവും തോന്നാറുണ്ടെന്ന് ഫ്‌ലോറിയന്‍ ഹ്യൂറെല്‍ പറഞ്ഞു. ഫ്രഞ്ച് മേക്കപ് ആര്‍ട്ടിസ്റ്റായ ഫ്‌ലോറിയന്‍ താരസുന്ദരിമാരുടെ സൗന്ദര്യ രഹസ്യങ്ങളെക്കുറിച്ചും അനുഭവത്തെക്കുറിച്ചും വെളിപ്പെടുത്തുകയാണ്.

കരിയറില്‍ തനിക്ക് ഏറെയിഷ്ടപ്പെട്ട ലുക്ക് ദീപികയുടേതാണെന്ന് ഫ്‌ലോറിയന്‍ പറഞ്ഞു. ‘ഒരു സ്‌പെഷല്‍ ഇവന്റിനു വേണ്ടി ദീപികയെ ഒരുക്കേണ്ടി വന്നു. അന്ന് പരീക്ഷിച്ചത് ട്വിസ്റ്റഡ് ഹെയര്‍ ബണും സ്‌മോക്കി ഐയുമായിരുന്നു. വളരെ വ്യത്യസ്തങ്ങളായ ഐഷാഡോസ് ഒക്കെ ഉപയോഗിച്ചാണ് അന്ന് ഐ മേക്കപ് പെര്‍ഫെക്ട് ആയി ചെയ്തത്. എനിക്ക് വ്യക്തിപരമായി ഏറെ സംതൃപ്തി ലഭിച്ച വര്‍ക്കാണത്’.-ഫ്‌ലോറിയന്‍ പറഞ്ഞു.

ഫെയ്മാസ്‌ക്ക് ധരിച്ച് ഉറങ്ങുക, ചര്‍മത്തിന് ആവശ്യമായ മോയ്‌സചറൈസ് ചെയ്യുക, ധാരാളം വെള്ളം കുടിക്കുക. ഈ മൂന്നു കാര്യങ്ങള്‍ക്ക് ജീവിതത്തില്‍ മാജിക് സൃഷ്ടിക്കാന്‍ കഴിയും. മിക്ക താരസുന്ദരിമാരും ഈ കാര്യങ്ങള്‍ പിന്തുടരാറുണ്ട്. ‘വലിയ സെലിബ്രിറ്റികളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിക്കുമ്പോള്‍ ഒരേ സമയം അഭിമാനവും ഭയവും തോന്നാറുണ്ട്. എല്ലാ സമയത്തും നമ്മുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതുപോലെ തന്നെ പ്രാധാന്യമുണ്ട് ആറ്റിറ്റിയൂഡിനും. അവരോടൊപ്പം ജോലിചെയ്യുമ്പോള്‍ ഡെഡ്‌ലൈനിലുള്ളില്‍ പെര്‍ഫെക്ട് ലുക്ക് സമ്മാനിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. സമയത്തിന് വളരെ പ്രാധാന്യം കല്‍പ്പിക്കുന്ന ഈ മേഖലയില്‍ ടൈറ്റ് ഷെഡ്യൂളിനുള്ളില്‍ ഏല്‍പ്പിച്ചിരിക്കുന്ന ജോലി ഭംഗിയായി പൂര്‍ത്തിയാക്കുന്നതിലാണ് കാര്യം.

മേക്കപ്പിനെക്കുറിച്ച് തീരുമാനിച്ചു കഴിഞ്ഞാല്‍ ലുക്കിനെക്കുറിച്ച് ടീമിനോടും സെലിബ്രിറ്റികളോടും ചര്‍ച്ച ചെയ്യാറുണ്ട്. എല്ലാവരുടെയും താല്‍പര്യം കേട്ട ശേഷം ഒരു ബാലന്‍സ് കീപ് ചെയ്താണ് മുന്നോട്ടു പോകുന്നത്. എന്താണു വേണ്ടത് എന്നതിനെപ്പറ്റി അവര്‍ ബ്രീഫ് ചെയ്യും അതിനൊപ്പം നമ്മുടെ ക്രിയേറ്റിവിറ്റിയും സങ്കല്‍പങ്ങളും കൂടി ചേരുമ്പോള്‍ നല്ലൊരു ലുക്ക് ലഭിക്കും’.ഫ്‌ലോറിയന്‍ പറഞ്ഞു.