മലപ്പുറം: മലപ്പുറം കലക്ടറേറ്റിലുണ്ടായ സ്‌ഫോടനം കൊല്ലത്ത് കലക്ടറേറ്റിലുണ്ടായ സ്‌ഫോടനത്തിന് സമാനമെന്ന് റിപ്പോര്‍ട്ടുകള്‍. അതേസമയം സംഭവ സ്ഥലത്ത് നിന്ന് ഒരു പെട്ടി കണ്ടെത്തി. ബേസ്മൂവ്‌മെന്റ് എന്ന സംഘടനയുടെ പേരിലാണ് പെട്ടിയുള്ളത്. കൊല്ലത്തും ഇതെ സംഘടനയുടെ പേരിലാണ് സ്‌ഫോടനം നടന്നത്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തുണ്ട്. അതേസമയം പെട്ടിയില്‍ നിന്ന് പെന്‍ഡ്രൈവും ലഘുലേഖയും

പുറത്തെടുത്തിട്ടുണ്ട്. ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ്‌ലാഖിനെക്കുറിച്ച്‌ ലഘുലേഖയില്‍ ഉള്ളതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പെന്‍ഡ്രൈവില്‍ എന്താണെന്ന് പരിശോധിച്ചിട്ടില്ല. ഇന്നു ഉച്ചയോട് കൂടിയാണ് മലപ്പുറം കലക്ടറേറ്റില്‍ സ്‌ഫോടനമുണ്ടായത്. ഡി.എംഒയുടെ കാറിന്റെ പിന്‍വശത്താണ് സ്‌ഫോടനമുണ്ടായത്. കാറിന്റെ പിന്‍ഭാഗം തകര്‍ന്നു. തൊട്ടടുത്ത് നിറുത്തിയിട്ടിരുന്ന കാറുകള്‍ക്കും കേട്പാട് പറ്റിയിട്ടുണ്ട്. അതേസമയം സംഭവത്തില്‍ സമഗ്ര അന്വേഷണം തുടങ്ങിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.