മലപ്പുറം: സിവില്‍ സ്റ്റേഷന്‍ വളപ്പിലുണ്ടായ സ്‌ഫോടനത്തിലെ പ്രതിയെക്കുറിച്ച് സൂചനയുമായി ദൃക്‌സാക്ഷി. സ്‌ഫോടനത്തില്‍ കേടുപാടുണ്ടായ കാറിലിരുന്നയാളാണ് പ്രതിയെക്കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്. കള്ളിഷര്‍ട്ട് ധാരിയെ കയ്യില്‍ ബാഗുമായി കണ്ടെന്നാണ് ഇയാള്‍ പറയുന്നത്. ഇയാളുടെ മൊഴിയനുസരിച്ച് രേഖാചിത്രം തയ്യാറാക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം സ്‌ഫോടനത്തിന്റെ പിന്നില്‍ പ്രതികാരമെന്നാണ് ബേസ്മൂവ് മെന്റ് സന്ദേശത്തില്‍ പറയുന്നത്. പെന്‍ഡ്രൈവിലുണ്ടായ വീഡിയോയിലാണ് ഇക്കാര്യമുള്ളത്. നാര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി പി.ടി.ബാലന്റെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തുന്നത്. . ദേശീയ അന്വേഷണ ഏജന്‍സികളുടെ സഹായവും ഇവര്‍ തേടിയിട്ടുണ്ട്.