തൃശ്ശൂര്‍: ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും കൂട്ടമാനഭംഗത്തിനിരയാക്കിയതായി ഒരു സ്ത്രീയുടെ വെളിപ്പെടുത്തലിലെ പ്രതികളെക്കുറിച്ച് ഇന്നു വെളിപ്പെടുത്തുമെന്ന് പ്രമുഖ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇന്ന് രാവിലെ തൃശൂരില്‍ നടക്കുന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറയുക, പരാതിപ്പെട്ട സ്ത്രീയും തന്നോടൊപ്പമുണ്ടാവുമെന്നും നടി പറഞ്ഞു. ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലിലെ പരാതിക്കാരി തൃശൂര്‍ സ്വദേശിനിയാണെന്നും ഉന്നത ബന്ധമുളള രാഷ്ട്രീയ നേതാവ് സിപിഐഎം പ്രമുഖനാണെന്നും അഭ്യൂഹങ്ങളുണ്ട്. ഉന്നത രാഷ്ട്രീയ നേതാവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാല്‍സംഗത്തിന് ഇരയാക്കിയ സ്ത്രീയുടെ പരാതിയില്‍ പോലീസ് നടപടിയെടുക്കാതെ ഇരയെ അപമാനിച്ചതായി ഭാഗ്യലക്ഷ്മി ഇന്നലെയാണ് വെളിപ്പെടുത്തിയത്. ബലാല്‍സംഗത്തിന് ഇരയായ സ്ത്രീയും ഭര്‍ത്താവും തന്നെ സന്ദര്‍ശിച്ചതായും ഫേസ്ബുക്ക് പോസ്റ്റില്‍ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.