Connect with us

Culture

വയനാടില്‍ വന്‍ സ്‌ഫോടക ശേഖരം പിടികൂടി

Published

on

സുല്‍ത്താന്‍ബത്തേരി: ഉള്ളിച്ചാക്കുകള്‍ക്കുള്ളില്‍ ലോറിയില്‍ ഒളിപ്പിച്ച് കടത്തിയ വന്‍ സ്‌ഫോടക വസ്തു ശേഖരം സുല്‍ത്താന്‍ബത്തേരി പൊലീസ് പിടികൂടി. രാജ്യത്ത് മൊത്തം നിരോധനമുള്ള അമോണിയം നൈട്രേറ്റ്, നിരോധനമില്ലാത്ത നിയോജല്‍, സ്‌ഫോടക വസ്തു തിരിയായി ഉപയോഗിക്കുന്ന സെയ്ഫ്റ്റി ഫ്യൂസ് എന്നിവ നിറച്ച പ്ലാസ്റ്റിക് ബാഗുകള്‍, കാര്‍ബോഡ് പെട്ടികള്‍ എന്നിവയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ധര്‍മ്മപുരി ജില്ലയില പൊടാവാപേട്ട സ്വദേശികളായ രംഗനാഥന്‍ (37), സുരളീകൃഷ്ണ (36), ലോറി ഡ്രൈവര്‍ തൃശൂര്‍ ദേശമംഗലം ചെറുവത്തൂര്‍ സത്യനേശന്‍ (35) കൂടെ ലോറിയിലുണ്ടായിരുന്ന ഇതേ സ്ഥലത്തുള്ള കൃഷ്ണകുമാര്‍ (40) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട് സ്വദേശികള്‍ സ്‌ഫോടക വസ്തു കൊണ്ടുവന്ന ലോറിക്ക് എസ്‌കോര്‍ട്ടായി കാറില്‍ കൂടെ ഉണ്ടായിരുന്നു. കെ.എ 19ഡി 5452 നമ്പര്‍ ലോറിയും ടി.എന്‍ 29 എ.കെ 5752 നമ്പര്‍ എസ്‌കോര്‍ട്ട് വന്ന ഹുണ്ടായ് ഇയോണ്‍ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ ആറ് മണിയോടെ വയനാട് – കര്‍ണ്ണാടക അതിര്‍ത്തിയിലെ എക്‌സൈസ് മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ സ്ഥിതി ചെയ്യുന്ന മുത്തങ്ങ തകരപ്പാടിയില്‍ ലോറി എത്തിയപ്പോഴാണ് പിടികൂടിയത്. മഴയെ തുടര്‍ന്ന് ലോറിയും കാറും പൊലീസ് ബത്തേരി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ലോറിയിലുള്ള സ്‌ഫോടക വസ്തുക്കള്‍ കല്‍പറ്റയിലെ ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിഫ്യൂഷ്യന്‍ വിദഗ്ദരുടെ നേതൃത്തില്‍ ലോറിയില്‍ നിന്നിറക്കി ബത്തേരി സ്റ്റേഷനിലെ ഷെഡ്ഡില്‍ സൂക്ഷിച്ചിരിക്കുകയാണ്. അമ്പത് കിലോ വീതമുള്ള 95 പ്ലാസ്റ്റിക് ചാക്ക് അമോണിയം നൈട്രേറ്റ്, untitled-1-copyക്വാറികളിലുപയോഗിക്കുന്ന സ്‌ഫോടക വസ്തു ഘടകമായ നിയോജലിന്റെ ഇരുപത്തഞ്ച് കിലോ വീതമുള്ള 189 പെട്ടി, രണ്ട് തരത്തിലുള്ള വെടിത്തിരി സെയ്ഫ്റ്റി ഫ്യൂസിന്റെ പത്ത് കിലോ വീതമുള്ള 20 പെട്ടി, ഇത് മറക്കാനുപയോഗിച്ച 94 ചാക്ക് വലിയുള്ളി എന്നിവയാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ പിടികൂടിയ ഏറ്റവും വലിയ സ്‌ഫോടക വസ്തു ശേഖരങ്ങളില്‍ ഒന്നാണിതെന്ന് പൊലീസ് പറഞ്ഞു. ക്വാറികള്‍ക്ക് വ്യാപകമായി അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഉപയോഗിക്കാനാണ് കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം. മറ്റ് ശക്തികള്‍ പിന്നിലുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നു. ജി.എസ്.ടി. നടപ്പിലായതിനാല്‍ മുത്തങ്ങ വാണിജ്യ നികുതി ചെക്കുപോസ്റ്റില്‍ ലോറികള്‍ പരിശോധിക്കുന്നില്ല. ഈ സാഹചര്യം മുതലെടുത്താണ് പുറമെ ഉള്ളി ചാക്ക് വെച്ച് സ്‌ഫോടക വസ്തു കൊണ്ടുവന്നതെന്ന് പൊലീസ് കരുതുന്നു. ബത്തേരി സി.ഐ എം.ഡി സുനില്‍, എസ്.ഐ എം.ജെ സണ്ണി, സി.പി.ഒ അനസ്, ബിജു എന്നിവരാണ് പിടികൂടിയത്. വയനാട് എസ്.പി. രാജ്പാല്‍ മീണ ഐ.പി.എസ്, മാനന്തവാടി ഡി.വൈ.എസ്.പിയുടെ ചാര്‍ജുള്ള കുബേരന്‍ നമ്പൂതിരി ഡിവൈ എസ്.പി.മാരായ വിജയന്‍, പി.ഡി. സജീവന്‍ എന്നിവര്‍ സ്ഥലത്തെത്തി. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജറാക്കും.

Film

വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു, സംഭാഷണത്തിലെ പരാമര്‍ശങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതിനായി പ്രചരിപ്പിക്കുന്നു: ഇന്ദ്രന്‍സ്

എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്.

Published

on

അഭിമുഖത്തില്‍ ഡബ്ല്യൂസിസിയെ തള്ളിപ്പറയാന്‍ ശ്രമിച്ചിട്ടില്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. കഴിഞ്ഞ ദിവസം സ്വകാര്യ ചാനലുമായി നടത്തിയ സംഭാഷണത്തിലെ പരാമര്‍ശങ്ങള്‍ ചിലര്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി ഇന്ദ്രന്‍സ് പറഞ്ഞു. തന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ഇന്ദ്രന്‍ അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദേഹം പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന അഭിമുഖവുമായി ബന്ധപ്പെട്ട് ചില സുഹൃത്തുക്കളുടെ അഭിപ്രായം കാണാനും കേള്‍ക്കാനും ഇടയായി. ആരെയെങ്കിലും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല.

ഡബ്ല്യു സി സി യെ തള്ളിപ്പറയാനല്ല ശ്രമിച്ചത്, ചിലരെങ്കിലും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്റെ ഒരു സഹപ്രവര്‍ത്തകന്‍ തെറ്റ് ചെയ്തു എന്നത് വിശ്വസിക്കാന്‍ പാടാണ് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പെണ്‍കുട്ടിയെ മകളെ പോലെത്തന്നെയാണ് കാണുന്നത്. അവരുടെ വേദനയില്‍ ഒപ്പം തന്നെയുണ്ട്.

മനുഷ്യരുടെ സങ്കടങ്ങള്‍ വലിയ തോതില്‍ വേദനിപ്പിക്കാറുണ്ട്. എല്ലാ നിലവിളികളും തിരിച്ചറിയാനുള്ള ജീവിത സാഹചര്യങ്ങളിലൂടെയാണ് കടന്ന് വന്നത്. നില്‍ക്കുന്ന മണ്ണിനെ കുറിച്ച് നല്ല ബോധമുണ്ട്. എന്റെ വാക്കുകള്‍ ആരെയെങ്കിലും മുറിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു. അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Continue Reading

Film

വാണി ജയറാമിന്റെ ശരീരത്തില്‍ മുറിവ്: മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി

വാണി കുഴഞ്ഞു വീണതാകാം എന്നും മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവ് വീഴ്ചയില്‍ മുറിയിലെ ടീപ്പോയിയില്‍ തലയിടിച്ചപ്പോള്‍ സംഭവിച്ചതാവാമെന്നും ശേഖര്‍ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു.

Published

on

വാണി ജയറാമിന്റെ മൃതദേഹത്തില്‍ മുറിവ്. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡില്‍ ഉള്ള വസതിയിലാണ് വാണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഇവര്‍ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് കിടപ്പുമുറിയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ചെന്നൈ ഡെപ്യൂട്ടി കമ്മിഷണര്‍ ശേഖര്‍ ദേശ്മുഖ് വാണി ജയറാമിന്റെ വീട്ടില്‍ നേരിട്ടെത്തി പരിശോധന നടത്തി. വാണി കുഴഞ്ഞു വീണതാകാം എന്നും മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവ് വീഴ്ചയില്‍ മുറിയിലെ ടീപ്പോയിയില്‍ തലയിടിച്ചപ്പോള്‍ സംഭവിച്ചതാവാമെന്നും ശേഖര്‍ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ഓമന്തുരാര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 2018ല്‍ ഭര്‍ത്താവ് ജയറാം അന്തരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു വീട്ടില്‍ താമസിച്ചത്.

Continue Reading

Film

വഞ്ചനാക്കേസ്: നടന്‍ ബാബുരാജ് അറസ്റ്റില്‍

അടിമാലി പൊലീസ് സ്‌റ്റേഷനില്‍ ഹാജരയാപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്

Published

on

തൊടുപുഴ: വഞ്ചനാക്കേസില്‍ സിനിമാ നടന്‍ ബാബുരാജ് അറസ്റ്റില്‍. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിനു നല്‍കി പണം തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അടിമാലി പൊലീസ് സ്‌റ്റേഷനില്‍ ഹാജരയാപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചോദ്യം ചെയ്യലിന് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ആനവിരട്ടി കമ്പി ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് കോതമംഗലം സ്വദേശിക്ക് പാട്ടത്തിന് നല്‍കിയതു സംബന്ധിച്ചാണ് കേസ്.

Continue Reading

Trending