കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിന്നും പിന്‍മാറില്ലെന്നും നീതിക്ക് വേണ്ടി ഏതറ്റംവരെ പോകുമെന്നും നടിയുടെ സഹോദരന്‍ രാജേഷ് ബി മേനോന്‍. പല സുഹൃത്തുക്കളും തുടരെത്തുടരെ ഇതാണ് ചോദിക്കുന്നതെന്നും എന്നാല്‍ കേസില്‍ നിന്ന് പിന്‍മാറില്ലെന്ന് താന്‍ ആവര്‍ത്തിക്കുകയാണെന്നും സഹോദരന്‍ രാജേഷ് പറയുന്നു.

രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പല സുഹൃത്തുക്കളും ഇപ്പോഴും ചോദിക്കുന്നു … കേസില്‍ നിന്നും ഒഴിഞ്ഞു മാറുമോ എന്ന് … ഞാന്‍ ആവര്‍ത്തിച്ചു പറയുകയാണ് … പിന്മാറാനായിരുന്നു എങ്കില്‍ ഒരിക്കലും മുന്നിലേക്ക് വരുമായിരുന്നില്ല … നീതിയ്ക്കു വേണ്ടി ഏതറ്റം വരേയും പോകാന്‍ തയ്യാറാണ് …എന്റെ സഹോദരിയ്ക്ക് സംഭവിച്ച ദുരന്തം ഇനിയൊരു ചലച്ചിത്ര താരത്തിനും സംഭവിച്ചുകൂടാ എന്ന ചിന്തയ്ക്കപ്പുറത്ത് , ഒരു സെലിബ്രിറ്റിയ്ക്കിങ്ങിനെ സംഭവിച്ചാല്‍ ഈ സമൂഹത്തിലെ സാധാരണക്കാരായ സ്ത്രീകള്‍ക്ക് എന്തെല്ലാം സംഭവിച്ചുകൂടാ എന്നും , അങ്ങിനെ അനിഷ്ട്‌സംഭവങ്ങളെന്തെങ്കിലും സംഭവിച്ചാല്‍ തന്നെ പ്രതികരിക്കാനുള്ള ആര്‍ജ്ജവം സ്ത്രീകള്‍ കാണിക്കേണ്ടതുണ്ട് എന്നുള്ളതുകൊണ്ടുമാണ് ഈ കേസില്‍ നിന്നും ഞങ്ങള്‍ പിന്മാറില്ലെന്ന് ഉറപ്പിച്ചു പറയുന്നത് .