മലപ്പുറം: മലപ്പുറത്ത് യു.ഡി.എഫ് വിജയത്തിലേക്ക് കുതിക്കുന്നു. മലപ്പുറത്തെ വിജയം മതേതര ശക്തികളുടെ വിജയമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിജയത്തില്‍ അമിത ആഹ്ലാദ പ്രകടനം വേണ്ടെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുസ്ലിം ലീഗിന്റെ ദേശീയ മുഖച്ഛായ മാറ്റുന്ന വിജയമായിരിക്കും കുഞ്ഞാലിക്കുട്ടിയുടേതെന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞു. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് മുന്നേറ്റം മതേതര നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മുന്നോട്ടു വെച്ച മതേതര രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് ഈ ജനവിധി. ഭൂരിപക്ഷത്തെക്കുറിച്ച് ആശങ്കയില്ല. എല്‍ഡിഎഫിന് ലീഡ് ലഭിക്കുമെന്ന് കരുതിയ സ്ഥലങ്ങളില്‍ പോലും ഇടതുപാര്‍ട്ടിക്ക് വേണ്ടത്ര വോട്ട് നേടാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 1,40000 കടന്നു. 65ശതമാനം വോട്ടുകളാണ് ഇതുവരെ എണ്ണിയിരിക്കുന്നത്.