മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ഏഴു മണ്ഡലങ്ങളില്‍ ഏഴിടത്തും
യുഡിഎഫിനാണ് മുന്നേറ്റം. യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിക്ക് 28000 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ യുഡിഎഫിന്റെ ലീഡ് നില ഉയരുന്ന സ്ഥിതിവിശേഷമാണുള്ളത്. കൊണ്ടോട്ടിയില്‍ നേരിയ മുന്‍തൂക്കം ഇടതിനുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അവിടെയും കുഞ്ഞാലിക്കുട്ടി തന്നെയാണ് മുന്നേറുന്നത്.