Connect with us

FOREIGN

മലയാളി യുവാക്കളെ അബുദാബിയില്‍ നിന്നും കാണാതായി

സ്വദേശികളായ സഫീര്‍, സുഹൈബ് എന്നിവരെ കാണാനില്ലെന്ന് പരാതി. പെരിന്തല്‍മണ്ണ വള്ളിക്കാപറ്റ കുട്ടീരി ഹൗസില്‍ അബൂബക്കറിന്റെ മകന്‍ സുഹൈബ്, ഒപ്പമുണ്ടായിരുന്ന സഫീര്‍ എന്നിവരെയാണ് ഈ മാസം 22 മുതല്‍ കാണാതായിട്ടുള്ളത്.

Published

on

അബുദാബി: അബുദാബിയില്‍ നിന്നും തായ്‌ലാന്റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം സ്വദേശികളായ സഫീര്‍, സുഹൈബ് എന്നിവരെ കാണാനില്ലെന്ന് പരാതി. പെരിന്തല്‍മണ്ണ വള്ളിക്കാപറ്റ കുട്ടീരി ഹൗസില്‍ അബൂബക്കറിന്റെ മകന്‍ സുഹൈബ്, ഒപ്പമുണ്ടായിരുന്ന സഫീര്‍ എന്നിവരെയാണ് ഈ മാസം 22 മുതല്‍ കാണാതായിട്ടുള്ളത്. സുഹൈബും സഫീറും ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തുന്നത്.

പിന്നീട് അബുദാബിയിലെ മില്ലേനിയം ടവറിനടുത്തുള്ള ഗിഫ്റ്റ് കിംഗ് ബില്‍ഡിംഗില്‍ താമസിക്കുമ്പോഴാണ് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ വഴി തായ്‌ലാന്റിലേക്കുള്ള തൊഴില്‍ വിസ കരസ്ഥമാക്കുന്നത്. ഈമാസം 21ന് അബുദാബിയില്‍ നിന്നും ഇത്തിഹാദ് വിമാനത്തില്‍ തായ്‌ലാന്റിലേക്ക് പുറപ്പെടുന്നു. 22 ന് തായ്‌ലാന്റ് സുവര്‍ണഭൂമി എയര്‍പോര്‍ട്ടിലെത്തിയ ചിത്രങ്ങള്‍ കുടുംബവുമായി പങ്കുവെച്ചിരുന്നു.

എയര്‍പോര്‍ട്ടിലെത്തിയ യുവാക്കളെ ഏജന്റ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയെന്നും 21 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷം അജ്ഞാതമായ സ്ഥലത്ത് എത്തിച്ചുവെന്നുമാണ് അറിയുന്നത്. അന്വേഷണത്തില്‍ ഇവരുള്ളത് മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള സ്ഥലത്താണെന്ന് സൂചനയുണ്ട്. ഇവരുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും പിടിച്ചുവെക്കുകയും ക്രൂരമായ മര്‍ദ്ദനത്തിന് വിധേയരാക്കിയെന്നുമാണ് കിട്ടിയ വിവരം. യുവാക്കളുടെ രക്ഷിതാക്കള്‍ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് മുഖേന ബാങ്കോക്കിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടുണ്ട്.

FOREIGN

ഹജ്ജ് കര്‍മത്തിനിടെ മഞ്ചേരി സ്വദേശി അറഫായില്‍ കുഴഞ്ഞുവീണു മരിച്ചു

മഞ്ചേരി കുട്ടശേരി മേലേതില്‍ നീണ്ടംകോട്ടില്‍ അബ്ദുള്ള ഹാജി എന്ന അബ്ദുഹാജി (68) ആണ് മരണപ്പെട്ടത്.

Published

on

ഹജ്ജ് കര്‍മത്തിനിടെ വയോധികന്‍ അറഫായില്‍ കുഴഞ്ഞുവീണു മരിച്ചു. മഞ്ചേരി കുട്ടശേരി മേലേതില്‍ നീണ്ടംകോട്ടില്‍ അബ്ദുള്ള ഹാജി എന്ന അബ്ദുഹാജി (68) ആണ് മരണപ്പെട്ടത്.

സ്വകാര്യ ഗ്രൂപ്പ് വഴിയാണ് അബ്ദുഹാജി മകനും ഭാര്യക്കുമൊപ്പം മക്കയിലേക്ക് തിരിച്ചത്. വെള്ളിയാഴ്ച മിനായിലെ താമസം പൂര്‍ത്തിയാക്കി ഭാര്യ ഹലീമയോടും മകന്‍ ഫാഇസിനോടുമൊപ്പം അറഫായില്‍ വാഹനമിറങ്ങി നടന്നു നീങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സന്നദ്ധ സേവകരും മറ്റും ചേര്‍ന്ന് ഹാജിമാര്‍ക്ക് വേണ്ടി തയാറാക്കിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍. ഫൈസല്‍ മറ്റൊരു മകനാണ്.

Continue Reading

FOREIGN

പത്ത് ലക്ഷം ഇന്ത്യന്‍ കാക്കളെ കൊന്നൊടുക്കാന്‍ ഉത്തരവിട്ട് കെനിയ

പ്രാദേശികമായ പക്ഷിവര്‍ഗങ്ങളുടെ നിലനില്‍പ്പിന് ഇന്ത്യന്‍ കാക്കകള്‍ തടസം സൃഷ്ടിക്കുന്നു.

Published

on

10 ലക്ഷം ഇന്ത്യന്‍ കാക്കളെ കൊന്നൊടുക്കാന്‍ ഉത്തരവിട്ട് കെനിയ സര്‍ക്കാര്‍. ആവാസവ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായ ഒരു ഭീകര ജീവിയാണ് കാക്കകളെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞു. ഇന്ത്യന്‍ കാക്കകള്‍ കടന്നുകയറ്റക്കാരാണെന്നും ഇവ രാജ്യത്തെ തനതായ ജന്തുജാലങ്ങളെ തിന്നൊടുക്കുന്നുവെന്നുമാണ് ഉത്തരവിന് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

ഇന്ത്യന്‍ കാക്കകള്‍ രാജ്യത്തിന്റെ സ്വാഭാവികമായ ജനജീവിതത്തിന് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കെനിയയിലെ വൈല്‍ഡ് ലൈഫ് സര്‍വീസ് ചൂണ്ടിക്കാട്ടി. വിനോദ സഞ്ചാരികള്‍ക്കും ടൂറിസത്തിനും ഇന്ത്യന്‍ കാക്കകള്‍ ഭീഷണിയാണെന്നും കെനിയ പറഞ്ഞു. പ്രാദേശികമായ പക്ഷിവര്‍ഗങ്ങളുടെ നിലനില്‍പ്പിന് ഇന്ത്യന്‍ കാക്കകള്‍ തടസം സൃഷ്ടിക്കുന്നു. ഈ കാക്കകള്‍ പ്രദേശിക പക്ഷികളെ ഉപദ്രവിക്കുകയും അവയുടെ മുട്ടകളും കുഞ്ഞുങ്ങളെയും അടക്കം നശിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കര്‍ഷകര്‍ക്കും തീരദേശത്തെ ഹോട്ടലുടമകള്‍ക്കും രാജ്യത്തേക്ക് കടന്നുകയറിയ ഇന്ത്യന്‍ കാക്കകള്‍ ഭീഷണി ഉയര്‍ത്തുന്നതായും അധികൃതര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വ്യാപകമായി പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാതെ മറ്റു വഴികളില്ലെന്ന് വൈല്‍ഡ് ലൈഫ് ആന്‍ഡ് കമ്മൃൂണിറ്റി സര്‍വീസ് ഡയറക്ടര്‍ ചാള്‍സ് മുസിയോകി പറഞ്ഞു.

വംശനാശ ഭീഷണി നേരിടുന്ന പ്രാദേശിക പക്ഷികളെ ഉപദ്രവിക്കുന്ന ഈ കാക്കകള്‍ പൊതുവെ അക്രമകാരികള്‍ ആണെന്നും പറയുന്നു. ഇന്ത്യന്‍ കാക്കകള്‍ കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം കടുപ്പിക്കുന്നത്.

ഹൗസ് ക്രോസ് വിഭാഗത്തില്‍ പെടുന്ന ഇന്ത്യന്‍ കാക്കകള്‍ കിഴക്കന്‍ ആഫ്രിക്കയിലേക്ക് എത്തിച്ചേര്‍ന്നത് 1940കളോടെയാണെന്നാണ് നിഗമനം. കെനിയക്ക് പുറമെ മറ്റു രാജ്യങ്ങള്‍ക്കും ഇവ കുടിയറിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നേരത്തെ ഗള്‍ഫ് രാജ്യങ്ങളും ഇന്ത്യന്‍ കാക്കകളെ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

Continue Reading

FOREIGN

കുവൈത്തിലെ തീപിടിത്തത്തിൽ‌ മരിച്ച 24 മലയാളികളെയും തിരിച്ചറിഞ്ഞു

ചികിത്സയിലുള്ള 12 മലയാളികളുടെ നില ഗുരുതരമായി തുടരുകയാണ്.

Published

on

കുവൈത്തിലെ വൻ തീപിടിത്തത്തിൽ ഇതുവരെ മരിച്ച 24 മലയാളികളെയും തിരിച്ചറിഞ്ഞു. മരിച്ചവരിൽ ആറുപേർ പത്തനംതിട്ട സ്വദേശികളാണ്. ചികിത്സയിലുള്ള 12 മലയാളികളുടെ നില ഗുരുതരമായി തുടരുകയാണ്. മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിൽ എത്തിച്ചേക്കും.

പത്തനംതിട്ട ജില്ലയിലെ മുരളീധരൻ നായർ, സജു വർ​ഗീസ്, തോമസ് ഉമ്മച്ചൻ, സിബിൻ ടി എബ്രഹാം, കൊല്ലം ജില്ലയിലെ ഷമീർ, ആകാശ്, ലൂക്കോ‌സ്, സാജൻ ജോർജ്, കോട്ടയത്തെ സ്റ്റെഫിൻ എബ്രഹാം, ശ്രീഹരി പ്രസാദ്, ഷിബു വർ​ഗീസ്, കാസർകോട് ജില്ലയിലെ രഞ്ജിത്ത്, കേളു പൊന്മുലേരി, മലപ്പുറം ജില്ലയിലെ നൂഹ്, ബാഹുലേയൻ, ഡെനി റാഫേൽ(എറണാകുളം), കണ്ണൂർ ​ജില്ലയിലെ വിശ്വാസ് കൃഷ്ണ, നിഥിൻ കൊത്തൂർ, ബിനോയ് തോമസ് എന്നിവരാണ് മരണപ്പെട്ടത്.

മരിച്ച 49 പേരിൽ 45 പേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തിലെ അം​ഗങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് കുവൈത്ത് അമീർ അറിയിച്ചു.

വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് കുവൈത്തിൽ എത്തി. അസിസ്റ്റന്റ് കമ്മീഷണറടക്കമുള്ളവരാണ് എത്തിയത്. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോ​ഗസ്ഥരും നോർക്ക ആസ്ഥാനത്തെത്തി. ആരോ​ഗ്യ മന്ത്രി വീണാ ജോർജും എൻഎച്ച്എം ഡയറക്ടർ ജീവൻ ബാബുവും കുവൈത്തിലേക്ക് പുറപ്പെട്ടു.

Continue Reading

Trending