ന്യൂഡല്‍ഹി: മലാഗോണ്‍ സ്‌ഫോടന കേസില്‍ വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന് ജാമ്യം. സുപ്രിം കോടതിയാണ് പുരോഹിതിന് ജാമ്യം അനുവദിച്ചത്. ജയിലിലെ നടപടികള്‍ക്ക് ശേഷം പുറത്തിറങ്ങിയ പുരോഹിത് സന്തോഷം തോന്നുന്നതായി പറഞ്ഞു. മുംബൈയിലെ തലോജ ജയിലിലായിരുന്നു പുരോഹിത്. കേസുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നു പുരോഹിത് ഒഴിഞ്ഞു മാറി. എന്നാല്‍, പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മലാഗോണ്‍ സ്‌ഫോടന കേസില്‍ പ്രതിയായ പുരോഹിത് വര്‍ഷങ്ങളായിജയിലില്‍ കഴിയുകയായിരുന്നു.