ന്യൂഡല്‍ഹി: മലേഗാവ് സ്‌ഫോടനക്കേസില്‍ സുപ്രീം കോടതി എന്‍.ഐ.എക്കും മഹാരാഷ്ട്ര സര്‍ക്കാരിനും നോട്ടീസ് അയച്ചു. യു.എ.പി.എ കേസുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി കേണല്‍ ശ്രീകാന്ത് പുരോഹിത് നല്‍കിയ അപ്പീലില്‍ വാദം കേട്ട ശേഷമാണ് നടപടി. പുരോഹിതിന്റെ ഈ ആവശ്യം എന്‍.ഐ.എ കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്. പുരോഹിത് അടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്ന മകോക കുറ്റം പ്രത്യേക കോടതി ഒഴിവക്കിയിരുന്നെങ്കിലും യു.എ.പി.എ നിലനിര്‍ത്തുകയായിരുന്നു.