പറവയിലൂടെ സംവിധായകനായി അരങ്ങേറ്റം ഗംഭീരമാക്കിയ സൗബിന്‍ ഷാഹിര്‍ തന്റെ അടുത്ത ചിത്രത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങയതായി സൂചന. സൗബിന്‍ തന്നെയാണ് തന്റെ അടുത്ത ചിത്രത്തെ കുറിച്ചുള്ള സൂചന ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.

 

#next 💚💙💚💛🧡❤️

A post shared by Soubin Shahir (@soubinshahir) on

ആരാധകര്‍ ഏറെ ആകാംശയോടെ കാത്തിരിക്കുന്ന ഒന്നാണ് സൗബിന്‍-മമ്മുട്ടി ചിത്രം. മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം സംസാരിച്ചു നില്‍ക്കുന്ന ഫോട്ടോ പങ്കുവച്ചാണ് ആരാധകരുടെ ആകാംക്ഷക്ക് സൗബിന്‍ ആക്കംകൂട്ടിയത്. നെക്‌സറ്റ് എന്ന അടികുറിപ്പോടെയാണ് സൗബിന്‍ ചിത്രം പങ്കുവെച്ചത്. എന്നാല്‍ കാത്തിരിക്കാന്‍ വയ്യ എന്നായിരുന്നു ചിത്രത്തിന് താഴെ ദുല്‍ഖര്‍ സല്‍മാന്‍ കമന്റിട്ടത്.

സംവിധാന സഹായി ആയാണ് സൗബിന്‍ സിനിമാരംഗത്തേക്കെത്തിയത്. പ്രേമത്തിലെ പി.ടി മാഷിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ സൗബിന്‍ പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ആദ്യ ചിത്രമായ പറവയില്‍ ഒരു പ്രധാനവേശത്തില്‍ ദുല്‍ഖര്‍ ഉണ്ടായിരുന്നു.