Connect with us

More

പറന്നുയര്‍ന്ന വിമാനം നിമിഷങ്ങള്‍ക്കകം തീഗോളമായി മാറി; ഭീതിജനകമായ ദൃശ്യം ക്യാമറയില്‍..

Published

on

മാള്‍ട്ട: വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ ചെറുവിമാനം തകര്‍ന്നു വീണു. നിലംപതിച്ച് നിമിഷങ്ങള്‍ക്കകം തീഗോളമായി മാറിയ ചെറുവിമാനത്തിലെ 5 പേരും മരിച്ചു. മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട ഇരട്ട പ്രൊപ്പല്ലറോടു കൂടിയ മെട്രോലൈനര്‍ വിമാനമാണ് തകര്‍ന്നു വീണത്.

malta-plane-crash-3
ഫ്രഞ്ച് കസ്്റ്റംസിനു വേണ്ടി മിസ്‌റാട്ടയിലെ അഭയാര്‍ത്ഥികളുടെ യാത്രാമാര്‍ഗം നിരീക്ഷിക്കാനായി ലിബിയന്‍ തീരത്തേക്ക് പോയ വിമാനമാണ് തകര്‍ന്നു വീണതെന്ന് മാള്‍ട്ട സര്‍ക്കാര്‍ അറിയിച്ചു. മരിച്ച അഞ്ചു പേരും ഫ്രഞ്ച് പൗരന്‍മാരാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടനെ തകര്‍ന്ന് വീഴുകയായിരുന്നു. ദുരന്തത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചു.

ഇന്ത്യന്‍ സമയം രാവിലെ 10:50 ഓടെയാണ് (പ്രാദേശിക സമയം രാവിലെ 07:20) വിമാനം തകര്‍ന്നു വീണത്.
വിമാനം പോകേണ്ട ദിശയിലേക്ക് തിരിയും മുന്‍പേ പെട്ടെന്നു തഴോട്ടു പതിക്കുകയാണുണ്ടായതെന്ന് ദൃക്സാക്ഷി പറഞ്ഞു. വിമാന അപകടത്തിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ ഇതിനകെ പുറത്തായിട്ടുണ്ട്. വിമാനത്താവളത്തിന്റെ റണ്‍വേയ്ക്ക് പുറത്തുള്ള റോഡിലൂടെ ജോലിക്കു പോകുകയായിരുന്ന വ്യക്തിയുടെ ക്യാമറയില്‍ അപകടദൃശ്യം കൃത്യമായി ലഭിച്ചിട്ടുണ്ട്. കാറിന്റെ ഡാഷ് ബോര്‍ഡിലെ ക്യാമറയില്‍ പകര്‍ന്ന ദൃശ്യം അദ്ദേഹം ഇതിനകം ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്തു.
വിമാനാപകടത്തിന്റെ വീഡിയോ…

kerala

കനത്ത മഴ: കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില താലൂക്കുകളില്‍ വിദ്യാഭ്യാസ അവധി

ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ചേര്‍ത്തല, ചെങ്ങന്നൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി

Published

on

ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ചേര്‍ത്തല, ചെങ്ങന്നൂര്‍ താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കാണ് അവധി.

കോട്ടയം താലൂക്കിലെ ഹയര്‍സെക്കന്‍ഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധിയായിരിക്കും. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും നാളെ അവധിയായിരിക്കും.

 

Continue Reading

crime

സാമൂഹികവിരുദ്ധര്‍ മദ്രസയില്‍ കയറി ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു

മുളകുപൊടി, നെയ്യ്, ബിസ്‌കറ്റ്, ശീതള പാനീയങ്ങള്‍.. കവര്‍ പൊട്ടിച്ച് നിലത്തു വിതറിയ നിലയില്‍

Published

on

മദ്രസയില്‍ കയറി സാമൂഹിക വിരുദ്ധര്‍ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചു. തിരൂര്‍ കൂട്ടായി അരയന്‍ കടപ്പുറം സിറാജുല്‍ ഉലൂം മദ്രസയിലാണ് ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചും മോഷണം നടത്തിയും സാമൂഹിക വിരുദ്ധര്‍ പ്രശ്‌നമുണ്ടാക്കിയത്. നബിദിന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു വച്ചിരുന്ന മുളകുപൊടി, നെയ്യ്, ബിസ്‌കറ്റ്, ശീതള പാനീയങ്ങള്‍ എന്നിവ കവര്‍ പൊട്ടിച്ച് നിലത്തു വിതറിയിട്ടുണ്ട്.

കൂടാതെ ഭക്ഷ്യവസ്തുക്കള്‍ ഇവിടെ നിന്ന് മോഷണം പോയിട്ടുമുണ്ട്. നബിദിനാഘോഷത്തിന്റെ ഭാഗമായി അടച്ച മദ്രസ രാവിലെ തുറന്ന അധ്യാപകരാണ് ഇത് കണ്ടത്. തുടര്‍ന്ന് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പൊലീസിനെ വിവരമറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടങ്ങി. നൂറിലധികം കുട്ടികള്‍ പഠിക്കുന്ന മദ്രസയാണിത്. നിലത്ത് മുളകുപൊടി അടക്കം വിതറിയതിനാല്‍ ക്ലാസ് മുടങ്ങി.

Continue Reading

kerala

പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം; വ്യാജ സന്ദേശം ലഭിച്ചത് പോളണ്ട് സര്‍വറില്‍ നിന്ന്

ക്യുമെയിന്‍.കോം എന്ന സൈറ്റില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു

Published

on

കോഴിക്കോട്: സൈബര്‍ സെല്ലിന്റെ പേരില്‍ പണമാവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ വ്യാജ സന്ദേശം ലഭിച്ചത് പോളണ്ട് സര്‍വറില്‍ നിന്ന്. ക്യുമെയിന്‍.കോം എന്ന സൈറ്റില്‍ നിന്നാണ് സന്ദേശം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ക്യുമെയിന്‍.കോം സൈറ്റിനെ കുറിച്ചുളള വിശദാംശങ്ങള്‍ തേടി ഗൂഗിളിന് മെയില്‍ അയച്ചതായും പൊലീസ് അറിയിച്ചു. സൈബര്‍ ഡോമിന്റെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി ആദിനാഥ് (16) ജീവനൊടുക്കിയത്. ലാപ്പ്‌ടോപ്പില്‍ സിനിമ കാണുന്നതിനിടെയാണ് 33900 രൂപ ആവശ്യപ്പെട്ട് സന്ദേശമെത്തിയത്. ആറ് മണിക്കൂറിനുള്ളില്‍ പണം നല്‍കണമെന്നായിരുന്നു ആവശ്യം. നാഷണല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയോട് സാമ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് ഹാക്കര്‍ പണം ആവശ്യപ്പെട്ടത്.

Continue Reading

Trending