ആരാധകരെ ആവേശത്തിലാക്കി മമ്മൂട്ടിയുടെ മാസ് ചിത്രം ഗ്രേറ്റ് ഫാദറിന്റെ പ്രി റിലീസ് ടീസറും പുറത്ത്. വന്‍ ഗെറ്റപ്പിലെത്തുന്ന മമ്മൂട്ടിയുടെ അപാര എന്‍ട്രിയാണ് ടീസറിലൂടെ അവതരിപ്പിക്കുന്നത്.

ബിഗ് ബിയ്ക്ക് ശേഷംമമ്മൂട്ടിയുടെ സ്‌റ്റൈലിഷ്ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും ഗ്രേറ്റ് ഫാദര്‍. നാളെ റിലീസിന് എത്തുന്ന ചിത്രത്തിന്റെ അവസാന ടീസറായാണ് കിടിലന്‍ രംഗങ്ങള്‍ പുറത്തെത്തിയത്.

മമ്മൂട്ടിയെ നായകനാക്കി ദി ഗ്രേറ്റ്ഫാദറിന്റെ സിനിമയുടെ രണ്ടാം ടീസര്‍ നേരത്തെ പുറത്തിറങ്ങിയുരന്നു. ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രമായ ഡേവിഡ് നൈനാന്റെ സ്വഭാവത്തെയാണ് ടീസറില്‍ അവതരിപ്പിക്കുന്നത്. നൈനാന്റെ മകള്‍ സഹപാഠികള്‍ക്ക് തന്റെ അച്ഛന്റെ അധോലോക കഥ പറഞ്ഞുകൊടുക്കുന്നതാണ് ടീസറിലുള്ളത്. ഡേവിഡ് നൈനാന്റെ മാസ് ലുക്ക് പുറത്താക്കിയ ഒന്നാം ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ ചരിത്ര ഹിറ്റായിരുന്നു.

മമ്മൂട്ടി ആരാധകര്‍ ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ് ഗ്രേറ്റ് ഫാദര്‍. അമല്‍ നീരദ് ചിത്രമായ ബിഗ് ബി പോലെ സ്റ്റൈലിഷ് ആക്ഷന്‍ ത്രില്ലറായിരിക്കും ദ് ഗ്രേറ്റ് ഫാദറെന്ന് തന്നെയാണ് ടീസര്‍ സൂചിപ്പിക്കുന്നത്.

2017 മാര്‍ച്ച് 30നാണ് ഗ്രേറ്റ് ഫാദര്‍ തിയറ്ററുകളിലെത്തുക. നവാഗനായ ഹനീഫ് അദേനിയാണ് ഈ ആക്ഷന്‍ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്. സ്‌നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. തമിഴ് നടന്‍ ആര്യ പ്രധാനവേഷത്തിലെത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഡബിള്‍ ബാരലിന് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ദ ഗ്രേറ്റ് ഫാദര്‍. ഷാം , മാളവിക, ഐ എം വിജയന്‍, മണികണ്ഠന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്നാണ് നിര്‍മാണം.