മെഗാതാരം മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത് ചിത്രമായ ദ ഗ്രേറ്റ് ഫാദറിന്റെ റിലീസ് മാറ്റി. ഈ ക്രിസ്തുമസിന് പ്രദര്‍ശനത്തിനെത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ റിലീസ് അടുത്ത വര്‍ഷം ജനുവരി 27ലേക്ക് മാറ്റിയതായാണ്‌ ഇപ്പോള്‍ അണിയറക്കാര്‍ അറിയിക്കുന്നത്. ചില സാങ്കേതിക കാരണങ്ങള്‍ എന്നാണ് ചിത്രം മാറ്റിയതിന് നിര്‍മ്മാതാക്കളായ ഓഗസ്റ്റ് സിനിമാസ് അറിയിക്കുന്നത്.

ഇത് സംന്ധിച്ച ഫേസ്ബുക്കിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായിരുന്നു ദ ഗ്രേറ്റ് ഫാദര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. സ്‌നേഹയാണ് നായിക. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ സന്തോഷ് ശിവന്‍, പൃഥ്വിരാജ്, ശാജി നടേശന്‍, ആര്യ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

റിലീസ് മാറ്റിയതോടെ മമ്മൂട്ടിക്ക് ഈ വര്‍ഷം ക്രിസ്തുമസ് റിലീസ് ഇല്ലാതാകും. ജോണി ആന്റണി സംവിധാനം ചെയ്ത തോപ്പില്‍ ജോപ്പനാണ് മമ്മൂട്ടിയുടെ ഒടുവില്‍ റിലീസായ ചിത്രം.