മലയാള സിനിമാലോകത്ത് പുരുഷസൗന്ദര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്‍ മമ്മൂട്ടിയെ ചുറ്റിപ്പറ്റിയാണ് നടക്കാറുള്ളത്. മമ്മൂട്ടിയുടെ സൗന്ദര്യസംരക്ഷണത്തിന്റെ രഹസ്യം പോലും പലപ്പോഴും ചര്‍ച്ചാവിഷയമായിട്ടുണ്ട്. എന്നാല്‍ മേക്ക്ഓവറുകളുടെ കാര്യത്തിലും തന്മയത്വത്തോടെ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാര്യത്തിലും ആവേശം കൊണ്ട മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

mammootty2

സ്ത്രീവേഷത്തിലുള്ള താരത്തിന്റെ ചിത്രമാണ് ഫേസ്ബുക്കിലും മറ്റും പ്രചരിക്കുന്നത്. പൊട്ടു തൊട്ട്, നീണ്ട മുടിയോടുകൂടിയ ചിത്രം സിനിമയിലേതാണോ എന്നതു സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും കൃത്യമായ ഉത്തരം ലഭിക്കാത്തത് ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫോട്ടോയുടെ രഹസ്യം കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് മമ്മൂക്ക ആരാധകര്‍. കരിയറിന്റെ പ്രാരംഭകാലത്ത് മമ്മൂട്ടി അഭിനയിച്ച ഒന്നു ചിരിക്കൂ എന്ന ചിത്രത്തിലേതാണ് ചിത്രത്തില്‍ കാണുന്ന സ്ത്രീരൂപം. പി.ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ അവസാന ഭാഗത്തിലാണ് ഇത്തരമൊരു ഗെറ്റപ്പില്‍ മമ്മൂട്ടി ക്യാമറക്കു മുന്നിലെത്തിയത്.