‘ഞാന്‍ മമ്മൂക്കാനോട് മുണ്ടൂല്ല. എന്നെ മാത്രം ഹാപ്പി ബെര്‍ത്ത്‌ഡേയ്ക്ക് വിളിച്ചില്ല. അതുകൊണ്ട് മിണ്ടൂല്ല..’ എന്ന് പറഞ്ഞ് നിര്‍ത്താതെ കരയുന്ന പീലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇത് മമ്മൂട്ടിയുടെ ശ്രദ്ധയിലും പെട്ടത്. ‘പിണങ്ങല്ലേ എന്താ മോളുടെ പേര്’ എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്.

പിണങ്ങല്ലേ , എന്താ മോൾടെ പേര് ?

Posted by Mammootty on Tuesday, September 8, 2020

 

പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശികളായ ഹമീദലി പുന്നക്കാടന്‍-സജ്‌ല ദമ്പതികളുടെ മകളാണ് പീലി എന്നു വിളിക്കുന്ന ഈ കട്ട മമ്മൂക്ക ഫാന്‍. ഇന്നലെയാണ് മലയാളികളുടെ പ്രിയപ്പെട്ട മെഗാസ്റ്റാര്‍ 69ാം ജന്‍മദിനം ആഘോഷിച്ചത്. കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുന്ന ചിത്രവും താരം പങ്കുവച്ചിരുന്നു. ‘ഈ കേക്ക് നിങ്ങള്‍ക്കൊപ്പം പങ്കു വെയ്ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്നാശിക്കുന്നു’ എന്ന ക്യാപ്ഷനോടെ കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.