മമ്മൂട്ടിയുടെ പിറന്നാളിന് ക്ഷണിച്ചില്ലെന്നു പറഞ്ഞ് കരഞ്ഞ കുട്ടിയുടെ പേരു വിവരങ്ങള്‍ അറിഞ്ഞതോടെ കോവിഡ് അല്‍പം കുറഞ്ഞാല്‍ മമ്മൂട്ടിയെ കുടുംബസമേതം കാണാമെന്നും അറിയിപ്പു ലഭിച്ചു.

മമ്മൂട്ടി ബര്‍ത്ത്‌ഡേക്ക് ക്ഷണിക്കാത്തതില്‍ പരിഭവിച്ച നാലു വയസുകാരിയുടെ പേര് എന്തെണന്ന് മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്കില്‍ തിരഞ്ഞതോടെയാണ് നാലു വയസുകാരി പീലി താരമായത്. കുട്ടിയുടെ പിതാവ് ഹമീദലിയും വല്യൂപ്പയും കുടുംബവുമെല്ലാം കടുത്ത മമ്മൂട്ടി ആരാധകരാണ്. മമ്മൂട്ടിയുടെ പിറന്നാളാണന്ന് വീട്ടില്‍ ഹമീദലി സംസാരിച്ചതോടെയാണ് കുട്ടി പിറന്നാളിന് വിളിച്ചില്ലെന്നു നിലവിളിച്ചു ബഹളമുണ്ടാക്കിയത്.