കാസര്‍കോട്: മഴക്കെടുതിയെ തുടര്‍ന്ന് ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് മൂന്നു സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തും. വൈകിട്ട് മൂന്നരക്കും അഞ്ചിനുമാണ് മംഗളൂരുവില്‍ പ്രത്യേക സര്‍വീസ് നടത്തുന്നതെന്ന് മംഗളൂരു റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഉച്ചക്ക് കോയമ്പത്തൂര്‍ മംഗളൂരു ഇന്റര്‍സിറ്റിക്ക് പകരവും ട്രെയിനുണ്ട്. എല്ലാ റെയില്‍വേ സ്‌റ്റേഷനിലും നിര്‍ത്തും. കോഴിക്കോട്ടുനിന്ന് മംഗളൂരുവിലേക്ക് വൈകിട്ട് അഞ്ചിനും രാത്രി എട്ടരക്കും പ്രത്യേക സര്‍വീസുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.