മലപ്പുറം: മങ്കട വേരും പിലാക്കലില്‍ ഗുഡ്‌സ് ഓട്ടോയും ബസും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു.കോഴിക്കോട് മുക്കം അഗസ്ത്യമുഴി സ്വദേശികളാണ് മരിച്ചത്.ഷിജു എന്ന ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല.

മഞ്ചേരിയില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോകുന്ന സ്വകാര്യ ബസ് തിരൂര്‍ക്കാട് ഭാഗത്ത് നിന്ന് വന്ന ഗുഡ്‌സ് ഓട്ടോയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഉച്ചക്ക് മൂന്ന് മണിയോടെ അപകടമുണ്ടായത്. മരിച്ച മൂന്നു പേരും ഗുഡ്‌സ് ഓട്ടോയില്‍ ഉണ്ടായിരുന്നവരാണ്. മൃതദേഹം പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്