കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ബന്ധപ്പെട്ട പുരോഹിതരുടെ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സഭാ അധികാരികള്‍ ശക്തമായ നടപടിയെടുക്കാത്തത് വേദനാജനകവും സഭാസമൂഹത്തിനു നാണക്കേടുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ശക്തമായ നടപടികളില്ലാത്തതാണ് ഇതുപോലുള്ള അതിക്രമങ്ങള്‍ വധിക്കാന്‍ കാരണം. ഇത്തരം വിവാദങ്ങള്‍ തനിക്കു കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും മാര്‍പാപ്പ വ്യക്തമാക്കി.. രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അയര്‍ലന്‍ഡിലെത്തിയതായിരുന്നു മാര്‍പാപ്പ.

പുരോഹിതരുടെ ലൈംഗിക പീഡനത്തിനു വിധേയരായ കുട്ടികളോടൊത്ത് മാര്‍പാപ്പ ഒന്നര മണിക്കൂറോളം ചെലവഴിച്ച് അവരുടെ പരാതികള്‍ കേട്ടു. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു ഇത്.