തെന്നിന്ത്യന്‍ താരങ്ങളായ നാഗചൈതന്യയും സാമന്തയും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും വാര്‍ത്ത പ്രചരിച്ചിരുന്നുവെങ്കിലും വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ രണ്ടുപേരും തയ്യാറായിരുന്നില്ല. എന്നാല്‍ സാമന്ത തന്നെ വിവാഹക്കാര്യം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ചുള്ള താരത്തിന്റെ പ്രതികരണം.

ഞങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം എപ്പോള്‍ ഉണ്ടാകുമെന്ന് പറയാനാകില്ലെന്നും സാമന്ത പറയുന്നു. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. എല്ലായ്‌പ്പോഴും അങ്ങനെ തുടരണമെന്നാണ് ആഗ്രഹം. ഏത് ഘട്ടത്തിലും എനിക്കൊപ്പം ഉറച്ച പിന്തുണയോടെ നില്‍ക്കുന്ന ആളാണ് നാഗചൈത്യ. അത് സ്വകാര്യജീവിതത്തിലായാലും സിനിമാജീവിതത്തിലായാലും അങ്ങനെ തന്നെയാണ് . ഇപ്പോള്‍ ഞങ്ങള്‍ പ്രണയത്തിലാണ്. എന്നാല്‍ വിവാഹതിയ്യതി തീരുമാനിച്ചിട്ടില്ല. അധികം വൈകാതെ തന്നെ വിവാഹം ഉണ്ടാകുമെന്നും സാമന്ത പറഞ്ഞു.

നാഗചൈതന്യയുമായുള്ള വിവാഹത്തിനായി താരം ഹിന്ദുമതത്തിലേക്ക് മാറിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.