മെല്‍ബണ്‍: മോശം ഫോം കാരണം ഓസ്‌ട്രേലിയന്‍ ഏകദിന ടീമില്‍ നിന്ന് പുറത്താണ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വല്‍. ഓസീസിന്റെ ടി20 ടീമിലാണ് ഇപ്പോള്‍ മാക്‌സവല്ലിന്റെ സ്ഥാനം. ഫോം വീണ്ടെടുത്ത് ടീമിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് ഐ.പി.എല്ലില്‍ പഞ്ചാബിന്റെ താരം കൂടിയായ മാക്‌സ്‌വല്‍. ഒരു ബാറ്റ്‌സ്മാന്‍ മാത്രമല്ല അത്യുഹ്രന്‍ ഫീല്‍ഡര്‍ കൂടിയാണ് താനെന്ന് മാക്‌സ്‌വല്‍ തെളിയിച്ചതാണ്. ഓഫ്‌സൈഡിലും ബൗണ്ടറി ലൈനിലും മാക്‌സ്‌വല്ലിന്റെ ഫീല്‍ഡിങ് പാടവം ഏറെ ചര്‍ച്ചയായതാണ്. അത്തരത്തിലൊരു തകര്‍പ്പന്‍ ഫീല്‍ഡിങ്ങാണ് മാക്‌സ്‌വല്‍ ഇന്നു കാഴ്ചവെച്ചത്. ബിബിക്യൂഎസ് മാച്ചില്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെയാണ് വിക്ടോറിയക്ക് വേണ്ടി കളിക്കുന്ന മാക്‌സ്‌വല്ലിന്റെ കണ്ണഞ്ചിപ്പിക്കുന്ന ഫീല്‍ഡിങ്. ഈ ഫീല്‍ഡിങ്ങിലൂടെ വിലപ്പെട്ട വിക്കറ്റാണ് വിക്ടോറിയക്ക് ലഭിച്ചത്.

ആ കാഴ്ച കാണാം.