Connect with us

More

പുലിമുരുകന്‍ 100 കോടിയിലേക്കോ? കാരണങ്ങള്‍ ഇതൊക്കെയാണ്………

Published

on

കൊച്ചി: സൂപ്പര്‍ താരം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പുലിമുരുകന്‍ 100 കോടിയിലേക്ക് കടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ മൂന്നാഴ്ചക്കുള്ളില്‍ തന്നെ മലയാള സിനിമയിലെ നിലവിലുള്ള റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ പുലിമുരുകന് സാധിച്ചേക്കും. 300ലധികം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഇതില്‍ 250 തിയേറ്ററുകളിലെങ്കിലും രണ്ടു ആഴ്ചവരെയും 200 തിയേറ്ററുകളില്‍ മൂന്ന് ആഴ്ച വരെയും പുലിമുരുകന്‍ പ്രദര്‍ശനം തുടര്‍ന്നേക്കാം. സാധാരണ സിനിമകള്‍ക്ക് ഇത്രയും തിയേറ്റര്‍ ലഭിക്കാറില്ല. അതുകൊണ്ട് തന്നെ പുലിമുകുന് 100 കോടിയിലെത്താനാവുമെന്നാണ് സിനിമാ രംഗത്തുള്ളവര്‍ വിലയിരുത്തുന്നത്.
bg10ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മോശം അഭിപ്രായങ്ങള്‍ ചിത്രത്തിന് ലഭിക്കാത്തതും ഫാന്‍സുകാര്‍ക്ക് പുറമെയുള്ളവര്‍ വരെ ആദ്യ ദിനങ്ങളില്‍ തന്നെ ഏറ്റെടുത്തതും പുലിമുരുകന് അനുകൂലമാണ്. ഫാന്‍സുകാര്‍ മാത്രം ഏറ്റെടുത്താല്‍ ചിത്രത്തിന് റെക്കോര്‍ഡിടാനാവില്ല. അതിന് കുടുംബ പ്രേക്ഷകര്‍കൂടി തിയേറ്ററുകളിലെത്തെണം. ആദ്യ വാരത്തിന് ശേഷം കുടുംബം ചിത്രം ഏറ്റെടുത്താല്‍ പിന്നെ പുലിയെ പിടിച്ചാല്‍ കിട്ടില്ലെന്നും പറയുന്നവരുണ്ട്. ഇനി 100ല്‍ എത്തിയില്ലെങ്കില്‍ തന്നെ മലയാള സിനിമയിലെ റെക്കോര്‍ഡ് കളക്ഷന്‍ എന്ന നേട്ടം അനായാസാം പുലിമുരുകന് സ്വന്തമാക്കാനാവും.  മോഹന്‍ലാലിന്റെ ദൃശ്യം, പൃഥ്വിരാജിന്റെ എന്ന് നിന്റെ മൊയ്തീന്‍, നിവിന്‍ പോളിയുടെ പ്രേമം എന്നിവക്കാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍.

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

kerala

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; ഷെഡ‍് തകർത്തു

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല

Published

on

ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിക്ക് സമീപം വീടിന് സമീപത്തുള്ള ഷെഡ് കാട്ടാന ആക്രമിച്ചു. ഇന്നലെ രാത്രിയാണു സംഭവം. വയൽപ്പറമ്പിൽ ഐസക് എന്നയാളുടെ ഷെഡാണ് ആക്രമിച്ചത്.

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.

Continue Reading

kerala

 ഇന്ന് ദു:ഖ വെള്ളി

Published

on

യേശു ക്രിസ്‌തുവിന്റെ ജീവത്യാഗ സ്‌മരണയില്‍ ക്രൈസ്‌തവർ ഇന്ന് ദു:ഖവെള്ളിയാചരിക്കും. അന്ത്യയത്താഴ ദിവസമായ ഇന്നലെ പെസഹാ വ്യാഴം ആരാധനാലയങ്ങളില്‍ ആചരിച്ചു. യേശു ക്രിസ്തു ക്രൂശുമരണം വരിച്ചതിന്റെ ത്യാഗസ്മരണകളുയർത്തുന്നതാണ് ദു:ഖവെള്ളി.

ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹം ഇന്ന് ഉപവാസത്തോടെ ദേവാലയങ്ങളില്‍ പ്രാർത്ഥന ചടങ്ങുകള്‍ നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തില്‍ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച്‌ നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.

സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാർത്ഥനകള്‍ ഉണ്ടാകും. തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ കുരിശിന്‍റെ വഴി നടക്കും. സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ ഇന്ന് വിശ്വാസികള്‍ മല ചവിട്ടും. മറ്റന്നാളാണ് ആണ് ഈസ്റ്റർ.

.

Continue Reading

Trending