കൊല്ലം : മോഹന്‍ലാല്‍ ചിത്രം പുലി മുരുകനെതിരെ പരാതി. ടിക്കറ്റിന് അധിക ചാര്‍ജ്ജ് ഈടാക്കുന്നു, ചിത്രം സമയക്രമം പാലിക്കുന്നില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കൊല്ലം സ്വദേശി പരാതി നല്‍കിയത്.

ചിത്രം സമയക്രമം പാലിക്കാത്തതിനു കാരണം പ്രത്യേക പ്രദര്‍ശനങ്ങള്‍ ഉള്ളതു കൊണ്ടാണ്. അതിനാല്‍, പ്രേക്ഷകര്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നു എന്നും പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് മനുഷ്യാവകാശ കമ്മിഷന്‍ നോട്ടിസ് നല്‍കി.

തദ്ദേഷ സ്വയംഭരണ വകുപ്പ് സെക്രട്ടറി, സാംസ്കാരിക വകുപ്പ് സെക്രട്ടറി, കൊല്ലം നഗരസഭാ സെക്രട്ടറി തുടങ്ങിയവര്‍ വിശദീകരണം നല്‍കണമെന്നാണ് കമ്മിഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.