മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ എന്ന ചിത്രം 100 കോടി സ്വന്തമാക്കിയതായി ഔദ്യോഗിക സ്ഥിരീകരണം. മലയാള സിനിമയില്‍ ആദ്യമായാണ് ഒരു ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത്. 100 കോടി പിന്നിട്ടതായി സംവിധായകന്‍ വൈശാഖും സ്ഥിരീകരിച്ചു. ടോമിച്ചന്‍ മുളക് പാടമാണ് ചിത്രം നിര്‍മ്മിച്ചത്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ കളക്ഷന്‍, അതിവേഗത്തില്‍ 10 കോടി, ഏറ്റവും വേഗത്തില്‍ 50 കോടി എന്നീ നേട്ടങ്ങള്‍ മോഹന്‍ലാലിനാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ തന്നെ ദൃശ്യത്തിനായിരുന്നു ഇതുവരെ മികച്ച കളക്ഷനെന്ന റെക്കോര്‍ഡും. ഗള്‍ഫ് കേന്ദ്രങ്ങളിലും യൂറോപ്പിലും അമേരിക്കയിലും പോളണ്ടിലും ഉള്‍പ്പെടെ വിദേശ റീലീസുകള്‍ക്ക് പിന്നാലെയാണ് പുലിമുരുകന്റെ നേട്ടം