Video Stories
മുലപ്പാലിന് ബദലായി നല്കുന്ന പാനീയങ്ങളുടെ പരസ്യങ്ങള് ഖത്തറില് നിരോധിക്കും

ദോഹ: മുലപ്പാലിന് ബദലായി നല്കുന്ന പാനീയങ്ങളുടെ(ഫോര്മുല മില്ക്ക്) പരസ്യങ്ങള് രാജ്യത്ത് നിരോധിക്കാന് തയാറെടുക്കുന്നു. ഇതുസംബന്ധിച്ച നിര്ദേശം കരട് നിയമത്തില് ഉള്പ്പെടുത്തിയിട്ടുണ്ട്്. ഖത്തറിലെ താഴ്ന്ന മുലയൂട്ടല് നിരക്കില് മാറ്റം വരുത്തുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയമാണ് നിയമം കൊണ്ടുവരുന്നത്. നവജാത ശിശുക്കള്ക്കുള്ള കൃത്രിമ പാല് ഉല്പ്പാദിപ്പിക്കുന്ന കമ്പനികള് സ്പോണ്സര് ചെയ്യുന്ന കോണ്ഫറന്സുകളില് ഡോക്ടര്മാര് പങ്കെടുക്കുന്നതും ഇത്തരം പാലിന്റെ ഫ്രീ സാംപിളുകള് അമ്മമാര്ക്ക് നല്കുന്നതും നിരോധിക്കുമെന്നും പ്രാദേശിക അറബി പത്രം റിപോര്ട്ട് ചെയ്തു.
ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില് മാത്രമേ ഫോര്മുല മില്ക്ക് കുഞ്ഞുങ്ങള്ക്ക് ശുപാര്ശ ചെയ്യാവു എന്ന് ഡോക്ടര്മാരോട് നിര്ദേശിക്കും. നിയമം അധികം വൈകാതെ മന്ത്രിസഭയ്ക്ക് സമര്പ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥ ഡോ. അല്അനൂദ് ബിന്ത് മുഹമ്മദ് അല്താനി ഈയിടെ നടന്ന ആരോഗ്യ ക്ഷേമ ശില്പ്പശാലയില് വ്യക്തമാക്കി. കുഞ്ഞ് ജനിച്ച് ആദ്യത്തെ ആറ് മാസം മുലപ്പാല് മാത്രം നല്കുന്ന അമ്മമാരുടെ എണ്ണം ഖത്തറില് 29 ശതമാനം മാത്രമാമെന്ന് 2012ല് നടത്തിയ സര്ക്കാര് സര്വേയില് വ്യക്തമായിരുന്നു. ആഗോള ശരാശരി 37 ശതമാനമാണ്. മുലയൂട്ടല് നിരക്ക് ചുരുങ്ങിയത് 50 ശമാനമാക്കി വര്ധിപ്പിക്കുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. അല്അനൂദ് വ്യക്തമാക്കി.
ഖത്തരി സ്ത്രീകള് മുലയൂട്ടുന്നതിന് മടികാട്ടുന്നവരാണെന്ന് 2013ല് സിദ്റ നടത്തിയ പഠനത്തില് വെളിപ്പെട്ടിരുന്നു. നവജാത ശിശുക്കള്ക്ക് ഔഷധ ചായ നല്കുന്ന പരമ്പരാഗത രീതിയും മുലയൂട്ടുന്നത് സ്ത്രീയുടെ ശരീരത്തെ ബാധിക്കുമെന്ന വിശ്വാസവുമാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഖത്തറിലെ പ്രസവ അവധി രണ്ടു മാസം മാത്രമാണെന്നതിനാല് കൂടുതല് കാലം മുലയൂട്ടുന്നതിന് പ്രയാസം നേരിടുന്നതായി പല സ്ത്രീകളും പരാതിപ്പെടുന്നു. പ്രസവ അവധി ചുരുങ്ങിയത് നാല് മാസമെങ്കിലും ആക്കുന്നതിന് തൊഴില് മന്ത്രാലയവുമായി ചര്ച്ചകള് നടത്തുന്നതായി ഡോ. അല്അനൂദ് പറഞ്ഞു. ജോലി സമയത്ത് കുഞ്ഞുങ്ങളെ മൂലയൂട്ടുന്നത് എളുപ്പമാക്കാനുള്ള നടപടികളും വേണമെന്ന് അവര് പറഞ്ഞു.
ഖത്തര് തൊഴില് നിയമപ്രകാരം കുഞ്ഞ് ജനിച്ച് ആദ്യത്തെ ഒരു വര്ഷം അമ്മമാര്ക്ക് ഒരു ദിവസം ഒരു മണിക്കൂര് ജോലി ഒഴിവ് നല്കുന്നുണ്ട്. രാജ്യത്തെ ജോലി സ്ഥലങ്ങളില് മുലയൂട്ടുന്നതിന് വേണ്ടി സ്വകാര്യത നല്കുന്ന പ്രത്യേക സ്ഥലം ഒരുക്കണമെന്ന് ഡോ. അല്അനൂദ് നിര്ദേശിച്ചു. കഴിഞ്ഞയാഴ്ച്ച നടന്ന ശില്പ്പശാലയില് ഹമദ് മെഡിക്കല് കോര്പറേഷന്, അല്അഹ്്ലി, അല്ഇമാദി, ദോഹ ക്ലിനിക്ക് ഉള്പ്പെടെയുള്ള സ്വകാര്യ, സര്ക്കാര് സ്ഥാപന പ്രതിനിധികള് പങ്കെടുത്തിരുന്നു. മുലയൂട്ടല് പ്രോല്സാഹിപ്പിക്കുന്നതിനും അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും യുനിസെഫ് മുന്നോട്ട് വച്ചിട്ടുള്ള പത്തിന നിര്ദേശങ്ങളും യോഗം ചര്ച്ച ചെയ്തു.
kerala
തൃശൂരില് കെഎസ്ആര്ടിസി ബസില് യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്
2023ല് നെടുമ്പാശേരിയില് വെച്ച് സമാന കേസില് ഇയാള് അറസ്റ്റിലായിരുന്നു.

തൃശൂരില് കെഎസ്ആര്ടിസി ബസില് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില് യുവാവ് അറസ്റ്റില്. വടകര സ്വദേശി സവാദ് ആണ് തൃശൂരില് അറസ്റ്റിലായത്. തൃശൂര് ഈസ്റ്റ് പൊലീസില് യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്ടിസി ബസില് വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല് നെടുമ്പാശേരിയില് വെച്ച് സമാന കേസില് ഇയാള് അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില് പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല് മണ്ഡലം എക്സലന്സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല് മണ്ഡലം കമ്മിറ്റി അബുഹൈല് ഹാളില് സംഘടിപ്പിച്ച എക്സലന്സ് സമ്മിറ്റില് മണ്ഡലം പ്രസിഡന്റ് ഇസ്മാഈല് എറയസ്സന് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല് ഖാദര് അരിപ്രാമ്പ്ര, പിവി നാസര്, ഹംസ തൊട്ടി, ആര് ഷുക്കൂര്. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല് വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്, ലത്തീഫ് കുറ്റിപ്പുറം, സക്കീര് പാലത്തിങ്ങല്, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര് കരാട്, സഹീര് ഹസ്സന്, ഉസ്മാന് എടയൂര്, ഫുആദ് കുരിക്കള്,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില് വേളേരി, മുഹമ്മദ് നിഹാല് എറയസ്സന്, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില് ദുബൈ കെഎംസിസി ഇഫ്താര് ടെന്റില് സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര് ഹാപ്പിനെസ് ടീമിനും, എസ് എസ് എല് സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില് ഉന്നത വിജയം നേടിയവരെയും, മജ്ദൂല് ഈത്തപ്പഴ, പെര്ഫ്യൂം ചലഞ്ചുകളില് ഫസ്റ്റ്, സെക്കന്റ്, തേര്ഡ് നേടിയവര്ക്കും, എഐ സ്റ്റാര്ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്ഗധാര വിങ് നടത്തിയ ഇശല് വിരുന്നിലെയും വിജയികള്ക്കും അവാര്ഡ് ദാനവും നടന്നു, കോട്ടക്കല് മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല് സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര് തലകാപ്പ്, സൈദ് വരിക്കോട്ടില്, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്, എന്നിവര് എക്സലന്സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില് ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല് ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില് ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല് ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല് ആക്രമണങ്ങള് ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്-ഇറാന് സംഘര്ഷത്തില് മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്ജി നരിഷ്കിന് പറഞ്ഞു, ഇറാന്റെ ആണവ ഇന്ഫ്രാസ്ട്രക്ചറില് ഇസ്രാഈല് നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്’ ദുരന്തത്തില് നിന്ന് അകന്നുവെന്നാണ് അര്ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള് ആക്രമിക്കപ്പെടുകയാണ്,” യുഎന് ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര് ന്യൂസ് ഏജന്സിയോട് പറഞ്ഞു.
-
kerala3 days ago
കേരള സര്വകലാശാല പരീക്ഷ മൂല്യനിര്ണയം ക്രമക്കേട്: അന്വേഷണം നടത്താന് മൂന്നംഗ സമിതി
-
News2 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള് തിരിച്ചറിഞ്ഞു
-
kerala3 days ago
കണ്ണൂരില് തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരന് പേവിഷബാധയേറ്റു
-
News3 days ago
ഇസ്രാഈലിന്റെ വ്യോമ പ്രതിരോധ ശേഖരം കുറയുന്നു, മിസൈലുകള് 10-12 ദിവസം മാത്രം നിലനില്ക്കുവെന്ന് റിപ്പോര്ട്ട്
-
GULF3 days ago
പുണ്യാനുഭവവുമായി മലയാളി ഹാജിമാര് മദീനയില്; കെഎംസിസി ഊഷ്മള സ്വീകരണം നല്കി
-
News3 days ago
ഇറാന് കീഴടങ്ങില്ല, ഇസ്രാഈല് ആക്രമണത്തില് അമേരിക്കയും ചേര്ന്നാല് പരിഹരിക്കാനാകാത്ത പ്രത്യാഘാതങ്ങള് ഉണ്ടാകും; മുന്നറിയിപ്പുമായി ഖാംനഇ
-
News3 days ago
ഇസ്രാഈല് ആക്രമണം; ഗസ്സയില് മരിച്ചവരുടെ എണ്ണം 55,637 ആയി
-
kerala3 days ago
നിലമ്പൂര് നാളെ പോളിങ് ബൂത്തിലേക്ക്