രാജ്യത്ത് സമ്പൂര്‍ണ ഗോവധ നിരോധത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. മുഗള്‍ കാലത്തു തന്നെ ഗോവധം നിരോധിച്ചിരുന്നെന്നും ശാസ്ത്രീയ കണ്ടെത്തലുകള്‍ ഇതിന് പ്രേരകമായതായും രാജ്‌നാഥ് തുടര്‍ന്നു. ഡല്‍ഹിയില്‍ ഗോസംരക്ഷക സംഘടന നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അമേരിക്കയിലെ ശാസ്ത്രഞ്ജരുെ കണ്ടെത്തലുകള്‍ പ്രകാരം, എണ്‍പതു ശതമാനം മനുഷ്യരുടെയും പശുക്കളുടെയും ജീനുകള്‍ ഒരുപോലെയാണ്. മനുഷ്യരും പശുക്കളും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. ഇത് സംസ്‌കാരത്തിന്റെ മാത്രം വിശയമല്ല, വിശ്വസത്തിന്റെ കൂടി വിശയമാണ്- രാജ്‌നാഥ് തുടര്‍ന്നു.

ബംഗ്ലാദേശിലേക്ക് പശുക്കളെ കടത്തുന്നത് തടയാന്‍ കേന്ദ്രം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പദ്ധതി പൂര്‍ണ വിജയമായെന്ന് പറയാനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.