Views
മഞ്ഞപ്പടക്ക് മൂന്നാം ഊഴം ഇന്ന്; മുന്നില്‍ ഡല്‍ഹി !
തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന് രക്ഷ തേടി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസിനെ നേരിടും. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരം, ലീഗില്‍ മൂന്നാമത്തേതും, രണ്ടു കളിയും തോറ്റ ടീമിന് ഇന്ന് ജയത്തില്‍ കുറഞ്ഞ ലക്ഷ്യമില്ല. ആര്‍ത്തിരമ്പുന്ന കാണികള്‍ക്ക് മുന്നില്‍ ഒരിക്കല്‍ കൂടി തോറ്റാല്‍ തിരിച്ചു വരവ് പ്രയാസമാണെന്ന് താരങ്ങള്‍ക്കും മാനേജ്‌മെന്റിനും അറിയാം. അതിനാല്‍ ടീമില്‍ നിലവിലുള്ള താരസമ്പത്ത് പരമാവധി പ്രയോജനപ്പെടുത്തി ജയിച്ചു കയറാനായിരിക്കും സ്റ്റീവ് കോപ്പലിന്റെ ശ്രമം. ചെന്നൈയിനെ അവരുടെ ഗ്രൗണ്ടില്‍ 3-1ന് തോല്‍പിച്ച ശേഷം എത്തുന്ന ഡല്‍ഹി ചില്ലറക്കാരല്ലെന്ന് കോച്ച് സമ്മതിച്ചു കഴിഞ്ഞു.
കൊല്‍ക്കത്തയേക്കാള്‍ ശക്തരാണ് ഡല്‍ഹി നിരയെന്ന് കോപ്പല്‍ തുറന്നു പറഞ്ഞു. മറുഭാഗത്ത്, എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുന്ന വന്‍ കാണിക്കൂട്ടത്തെ സാക്ഷിയാക്കി ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിനെ ചെറുതായി കാണാന്‍ ഡല്‍ഹിയും ശ്രമിക്കുന്നില്ല. എങ്ങനെ അളന്നാലും ജിയാന്‍ലൂക്ക സംബ്രോട്ടയുടെ തന്ത്രങ്ങളുമായി ഇറങ്ങുന്ന ഡല്‍ഹിക്ക് തന്നെയാണ് ഇന്നത്തെ കളിയില്‍ മുന്‍തൂക്കം.
ആദ്യ സീസണിലെ മിന്നുന്ന പ്രകടനത്തിന് ശേഷം നിറം മങ്ങി പോയ ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാനായിട്ടില്ല. പോയ സീസണില്‍ തുടരെ തോല്‍വികളേറ്റു വാങ്ങി പോയിന്റ് ടേബിളില്‍ ഏറ്റവും പിന്നിലായിരുന്നു ടീം. അതിന്റെ തുടര്‍ച്ചയെന്ന് തോന്നിക്കും വിധമാണ് മൂന്നാം സീസണിലെ ആദ്യ രണ്ടു മത്സരങ്ങളും. ഒരേയൊരു ഗോള്‍ വഴങ്ങിയാണ് ഇരുമത്സരങ്ങളും തോറ്റതെന്നത് മാത്രമാണ് ഏക ആശ്വാസം. പടനായകന്‍ ആരോണ്‍ ഹ്യൂസ് ഇന്നും ടീമിനൊപ്പമുണ്ടാവില്ല, ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കായി നാട്ടിലേക്ക് പറന്ന ഹ്യൂസ് വ്യാഴാഴ്ച്ച തിരികെയെത്തുമെന്നാണ് കോച്ച് പറയുന്നത്. വെള്ളിയാഴ്ച്ചയാണ് കേരളത്തിന്റെ അടുത്ത മത്സരം.
ഹ്യൂസിന് പുറമേ മലയാളി താരങ്ങളായ റിനോ ആന്റോയുടെയും സി.കെ വിനീതിന്റെയും കൂടി സേവനം ഇന്നും ടീമിന് ലഭിക്കില്ല. എ.എഫ്.സി കപ്പിന്റെ സെമിഫൈനല്‍ പ്രവേശം നേടിയ ബംഗളൂരു എഫ്.സിക്കൊപ്പമാണ് ഇരുവരും.
കൊല്‍ക്കത്തക്കെതിരെ ലെഫ്റ്റ്ബാക്കില്‍ കളിച്ച പ്ലേമേക്കറായ ഹോസുവിനെ ഇന്നും അതേ സ്ഥാനത്ത് കാണാം. ഹെങ്ബര്‍ത്ത്, ജിങ്കാന്‍ എന്നിവര്‍ക്കൊപ്പം പ്രഥിക് ചൗധരിയും ഡല്‍ഹിയുടെ ആക്രമണം തടയാന്‍ പിന്‍നിരയിലുണ്ടാവും. കഴിഞ്ഞ തവണ സൈഡ് ബെഞ്ചിലിരുന്ന അസ്‌റക് മെഹ്മത് ഇന്ന് മിഡ്ഫീല്‍ഡിലേക്ക് തിരിച്ചു വന്നേക്കും. മെഹ്താബ് ഹുസൈന്‍, എന്‍ദോയെ, ബെല്‍ഫോര്‍ട്ട് എന്നിവരായിരിക്കും കൂട്ട്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും ഉതിര്‍ക്കാനായില്ലെങ്കിലും ജെര്‍മെയ്‌നെ മാറ്റി നിര്‍ത്തിയുള്ള ആക്രമണത്തിന് ഇന്നും കോച്ച് മുതിരില്ല. ബാറിന് കീഴില്‍ സന്ദീപ് നന്ദിക്കാണ് കൂടുതല്‍ സാധ്യത.
ചാമ്പ്യന്‍മാരെ തോല്‍പിച്ചതിന്റെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഡൈനാമോസ്. ചെന്നൈയിനെതിരെ ഇരട്ട ഗോള്‍ നേടിയ ബ്രസീലിയന്‍ താരം മാര്‍സലീഞ്ഞോ, സെനഗല്‍ താരം ബദാറാ ബാദ്ജി, റിച്ചാര്‍ഡ് ഗാഡ്‌സെ, കീന്‍ ലൂയിസ്, മാര്‍ക്കോസ് ടെബര്‍, മിലന്‍ സിങ്, തുടങ്ങിയവര്‍ ഇരുപകുതികളിലായി കളത്തിലിറങ്ങും. മാര്‍ക്വി താരം ഫ്‌ളോറന്റ് മലൂദ ഇന്നും പകരക്കാരന്റെ റോളിലായിരിക്കും. പ്രതിരോധത്തില്‍ മാത്രമാണ് ടീമിന് അല്‍പമെങ്കിലും ആശങ്കയുള്ളത്. ഇരുസീസണിലുമായി കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും ടീമിന് ക്ലീന്‍ഷീറ്റ് നേടാനായിട്ടില്ല, ഏഴു ഗോളുകളാണ് വഴങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ മലയാളി താരം അനസ് എടത്തൊടികക്ക് ഇന്ന് വിശ്രമം നല്‍കാനാണ് സാധ്യത.
അങ്ങനെ വന്നാല്‍ പ്രതിരോധം വീണ്ടും ദുര്‍ബലമാകും. ലീഗില്‍ ഇതുവരെ നാലു വട്ടം ഇരുടീമുകളും മുഖാമുഖം വന്നിട്ടുണ്ട്. ഒരോ തവണ ഇരുടീമും ജയിച്ചു. രണ്ടു മത്സരങ്ങളില്‍ ഒപ്പത്തിനൊപ്പം നിന്നു. ഏറ്റവുമൊടുവില്‍ ഡല്‍ഹിയുടെ കളത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ 3-3ന് സമനിലയായിരുന്നു ഫലം. കൊച്ചിയിലെ അവസാന മത്സരത്തില്‍ ഗാഡ്‌സെയുടെ ഗോളില്‍ ഡല്‍ഹി ബ്ലാസ്റ്റേഴ്‌സിനെ വീഴ്ത്തിയിരുന്നു.
അഷ്‌റഫ് തൈവളപ്പ്
kerala
‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
-
News2 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala2 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala18 hours agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala20 hours agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india3 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india3 days agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ; രണ്ടാഴ്ചയ്ക്കിടെ ആറാമത്തെ സംഭവം
-
kerala20 hours agoഅറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; ഡിവൈഎസ്പിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് സിഐയുടെ ആത്മഹത്യാക്കുറിപ്പ്
-
kerala2 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

