തിരുവനന്തപുരം: മെഡിക്കല്‍ കോളജിന് അനുമതി നല്‍കുന്നതിന് ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ ലോകായുക്ത നേരിട്ട് അന്വേഷിക്കും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന്റെയും സഹകരണ സെല്‍ മുന്‍ കണ്‍വീനര്‍ ആര്‍.എസ് വിനോദിന്റെയും പങ്കാണ് പ്രധാനമായും അന്വേഷിക്കുന്നത്. കോഴ വാങ്ങിയെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.