Connect with us

Sports

ഡിബാലയുമായി പ്രശ്‌നമില്ല: മെസി

Published

on

 

മാഡ്രിഡ്: യുവന്റസിന്റെ സൂപ്പര്‍ യുവതാരം പൗളോ ഡിബാല അര്‍ജന്റീനയുടെ ലോകകപ്പ് ടീമിലുണ്ടാകുമോ എന്ന കാര്യത്തില്‍ ഇനിയും ഉറപ്പായിട്ടില്ല. റഷ്യയിലെ മാമാങ്കത്തിനായി ടീമൊരുക്കുന്ന കോച്ച് ജോര്‍ജ്ജ് സാംപൗളി 24-കാരന് അവസരങ്ങള്‍ നല്‍കിയിട്ടില്ലെന്നു മാത്രമല്ല, ലോകകപ്പ് ടീമില്‍ താരം ഉണ്ടാകുമോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുമായുള്ള വ്യക്തിപരമായ പ്രശ്‌നമാണ് ഡിബാലക്ക് ദേശീയ ടീമിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടുന്നത് എന്നൊരു കിംവദന്തി കുറെ നാളായി നിലനില്‍ക്കുന്നുണ്ട്. യുവന്റസില്‍ താനും ബാര്‍സയില്‍ മെസ്സിയും ഒരേ പൊസിഷനില്‍ കളിക്കുന്നതാണ് കുഴപ്പമെന്ന് ഡിബാല തന്നെ ഒരിക്കല്‍ വ്യക്തമാക്കുകയുണ്ടായി. ഇന്ന് പുലര്‍ച്ചെ സമാപിച്ച സൗഹൃദ മത്സരത്തില്‍ സ്‌പെയിനിനെ നേരിട്ട അര്‍ജന്റീനാ ടീമിലും ഡിബാലക്ക് ഇടമുണ്ടായിരുന്നില്ല. പ്രതിഭാശാലിയായ യുവതാരത്തിന് ടീമില്‍ പ്രവേശനം ലഭിക്കാത്തത് താനുമായുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്ന ആരോപണം തള്ളി ലയണല്‍ മെസ്സി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഡിബാലയുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും തങ്ങള്‍ സ്ഥിരം സംസാരിക്കാറുണ്ടെന്നും മെസ്സി പറയുന്നു.
‘എന്റെ കൂടെ കളിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്ന് ഡിബാല പറഞ്ഞിട്ടുണ്ടെന്നോ? അതേപ്പറ്റി ഞാനും പൗളോ(ഡിബാല)യും സംസാരിച്ചിട്ടുണ്ട്. അവന്‍ പറയുന്നത് ശരിയാണ്. യുവന്റസിനു വേണ്ടി അവന്‍ കളിക്കുന്നത് ഞാന്‍ കളിക്കുന്നതു പോലെ തന്നെയാണ്.’ – ഫോക്‌സ് സ്‌പോര്‍ട്‌സിനോട് മെസ്സി പറഞ്ഞു.
‘ദേശീയ ടീമില്‍ അവന്‍ കുറച്ചു കൂടി ഇടത്തോട്ടു മാറിയാണ് കളിക്കുന്നത്. അതാകട്ടെ, അവന് ശീലമുള്ളതുമല്ല. ഞങ്ങള്‍ രണ്ടു പേരും ഒന്നിച്ച് കളിക്കുക എന്നതും ബുദ്ധിമുട്ടാണ്. ഞാന്‍ ഇടത്തോട്ട് അധികം പോകാറില്ല. വലതുവശത്താണ് ഞങ്ങള്‍ ഇരുവരും കളിക്കുന്നത്. അതുകൊണ്ടു തന്നെ, അവന്റെ വാക്കുകള്‍ ശരിയാണ്. അതേപ്പറ്റി കൂടുതല്‍ വിശദീകരണം നല്‍കേണ്ട കാര്യമില്ല’ മെസ്സി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ടി-20 ലോകകപ്പിന് ഉള്ള ആരും തന്നെ ഏകദിന പരമ്പരയ്ക്കുള്ള ടീമിലില്ല.

Published

on

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടി മലയാളി താരം സഞ്ജു സാംസണ്‍. ശിഖര്‍ ധവാനാണ് നായകന്‍.ശ്രേയസ് അയ്യര്‍ ഉപനായകനാകും.16 അംഗ ടീമിനെയാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഒക്ടോബര്‍ ആറിന് ലക്നൗവിലാണ് ആദ്യ മത്സരം.ഡല്‍ഹിയിലൂം റാഞ്ചിയിലുമായാണ് മറ്റു രണ്ട് മത്സരങ്ങള്‍.

ടി-20 ലോകകപ്പിന് ഉള്ള ആരും തന്നെ ഏകദിന പരമ്പരയ്ക്കുള്ള ടീമിലില്ല. ട്വന്റി 20 സംഘം ഒക്ടോബര്‍ ആറിന് ഓസ്ട്രേലിയയിലേക്ക് യാത്ര തിരിക്കും.

ടീം:- ശിഖര്‍ ധവാന്‍(നായകന്‍), ശ്രേയസ് അയ്യര്‍(ഉപനായകന്‍), സഞ്ജു സാംസണ്‍, റുതുരാജ് ഗെയ്ക്ക്വാദ്, ശുഭ്മാന്‍ ഗില്‍, രജത് പട്ടീദാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍, ഷഹബാസ് അഹമ്മദ്, ഷാര്‍ദ്ദൂല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍

Continue Reading

Football

ഇന്ന് മാഞ്ചസ്റ്റര്‍ ഡെര്‍ബി

സിറ്റിയുടെ വേദിയായ എമിറേറ്റ്‌സിലാണ് മല്‍സരം. നിലവില്‍ സിറ്റിക്കാര്‍ ഏഴ് മല്‍സരങ്ങളില്‍ 17 പോയന്റില്‍ മൂന്നാമതും യുനൈറ്റഡ് ഇത്രയും മല്‍സരങ്ങളില്‍ അഞ്ചാമതും നില്‍ക്കുന്നു.

Published

on

മാഞ്ചസ്റ്റര്‍: ഇന്ന് സീസണിലെ ആദ്യ മാഞ്ചസ്റ്റര്‍ ഡെര്‍ബി. മാഞ്ചസ്റ്റര്‍ യുനൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍. അഥവാ ടെന്‍ ഹാഗനും പെപ് ഗുര്‍ഡിയോളയും മുഖാമുഖം. സിറ്റിയുടെ വേദിയായ എമിറേറ്റ്‌സിലാണ് മല്‍സരം. നിലവില്‍ സിറ്റിക്കാര്‍ ഏഴ് മല്‍സരങ്ങളില്‍ 17 പോയന്റില്‍ മൂന്നാമതും യുനൈറ്റഡ് ഇത്രയും മല്‍സരങ്ങളില്‍ അഞ്ചാമതും നില്‍ക്കുന്നു.

യുനൈറ്റഡില്‍ കരുത്തനായി സീനിയര്‍ സ്‌ട്രൈക്കര്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയുണ്ടെങ്കില്‍ സിറ്റിയുടെ കരുത്ത് യുവ ഗോള്‍ വേട്ടക്കാരന്‍ ഏര്‍ലിന്‍ ഹലാന്‍ഡാണ്. ചില്ലറ പരുക്ക് പ്രശ്‌നങ്ങള്‍ ടീമുകളെ വേട്ടയാടുന്നുണ്ട്. ഡിഫന്‍ഡര്‍ ജോണ്‍ സ്‌റ്റോണസിന്റെ സേവനം ഇന്ന് സിറ്റിക്കില്ല. യുനൈറ്റഡിനാവട്ടെ നായകന്‍ ഹാരി മക്ഗ്വയറുമില്ല. പേശീവലിവില്‍ പുറത്തായിരിക്കുകയാണ് ക്യാപ്റ്റന്‍. നായകന് പകരം കോച്ച് രംഗത്തിറക്കുക ഒന്നുങ്കില്‍ ആന്റണി മാര്‍ഷലിനെയോ മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെയോ ആയിരിക്കും.

മോശമായിരുന്നു സീസണില്‍ യുനൈറ്റഡിന്റെ തുടക്കം. രണ്ട് തോല്‍വികളില്‍ ഒരു ഘട്ടത്തില്‍ ടേബിളില്‍ അവസാന സ്ഥാനത്ത്. പിന്നെ കരുത്തരായി തിരികെ വന്നു. സിറ്റിക്ക് ഒരു മല്‍സരത്തില്‍ പിഴച്ചിരുന്നു. അതാണ് ആഴ്‌സനല്‍ ഉപയോഗപ്പെടുത്തിയതും. മാഞ്ചസ്റ്റര്‍ അങ്കങ്ങളുടെ സമീപകാല ചരിത്രമെടുത്താല്‍ പെപിന്റെ സംഘമാണ് മുന്നില്‍. ഇത്തവണ അവരുടെ കുന്തമുനയെന്നാല്‍ ഹലാന്‍ഡാണ്. എല്ലാ മല്‍സരങ്ങളിലും സ്‌ക്കോര്‍ ചെയ്യുന്നു നോര്‍വെക്കാരന്‍. എങ്ങനെ ഈ വേഗക്കാരനെ പിടിച്ചുകെട്ടുമെന്നതാണ് യുനൈറ്റഡ് ഡിഫന്‍സിനുള്ള തലവേദന. സി.ആര്‍ ഫോമിലെത്തുകയെന്നതാണ് യുനൈറ്റഡ് ആരാധകര്‍ ആഗ്രഹിക്കുന്ന കാര്യം. സീസണില്‍ യഥാര്‍ത്ഥ ഫോമിലേക്ക് പോര്‍ച്ചുഗലുകാരന്‍ ഇത് വരെ എത്തിയിട്ടില്ല. ഒരു വേള കോച്ച് അദ്ദേഹത്തെ സ്ഥിരമായി മാറ്റിനിര്‍ത്തുന്നതില്‍ വരെ കാര്യങ്ങളെത്തിയിരുന്നു.

Continue Reading

Football

ബാര്‍സയും റയലും ഇന്നിറങ്ങുന്നു

ബാര്‍സ ഇന്ന് എവേ അങ്കത്തില്‍ മയോര്‍ക്കയുമായാണ് കളിക്കുന്നത്. മുന്‍ ചാമ്പ്യന്മാരായ അത്‌ലറ്റികോ മാഡ്രിഡിനാണ് ഇന്ന് കാര്യമായ വെല്ലുവിളി. സെവിയെയാണ് പ്രതിയോഗികള്‍.

Published

on

മാഡ്രിഡ്: ബാര്‍സിലോണ ഉള്‍പ്പെടെ വമ്പന്മാര്‍ ഇന്ന് കളത്തിലിറങ്ങുന്നതോടെ സ്പാനിഷ് ലാലീഗയും ആവേശത്തിലേക്ക്. ബാര്‍സ ഇന്ന് എവേ അങ്കത്തില്‍ മയോര്‍ക്കയുമായാണ് കളിക്കുന്നത്. മുന്‍ ചാമ്പ്യന്മാരായ അത്‌ലറ്റികോ മാഡ്രിഡിനാണ് ഇന്ന് കാര്യമായ വെല്ലുവിളി. സെവിയെയാണ് പ്രതിയോഗികള്‍. ഇന്നത്തെ മറ്റ് മല്‍സരങ്ങളില്‍ കാഡിസ് വില്ലാ റയലുമായും ഗെറ്റാഫേ റയല്‍ വലഡോലിഡുമായും കളിക്കും.

ജര്‍മന്‍ ബുണ്ടസ് ലീഗിലും സിരിയ എയിലും ഫ്രഞ്ച് ലീഗിലും ഇന്ന് കളിയുണ്ട്. പി.എസ്.ജിയും നൈസും തമ്മിലാണ് ഫ്രഞ്ച് ലീഗിലെ പ്രധാന മല്‍സരം. സിരിയ എ നാപ്പോളിക്കാര്‍ ടോറിനോയെ നേരിടുമ്പോള്‍ ശക്തരായ റോമ എവേ അങ്കത്തില്‍ ഇന്റര്‍ മിലാനുമായി കളിക്കുന്നു. എ.സി മിലാനും മൈതാനത്തുണ്ട്. പ്രതിയോഗികള്‍ എംപോളി. ബുണ്ടസ് ലീഗില്‍ ബൊറൂഷ്യ ഡോര്‍ട്ടുമണ്ട് എഫ്.സി കോളോണുമായി കളിക്കുമ്പോള്‍ ഐന്‍ട്രക്ട് ഫ്രാങ്ക്ഫര്‍ട്ട് എഫ്.സിയും യൂണിയന്‍ ബെര്‍ലിനുമായി നേര്‍ക്കുനേര്‍ വരും.

Continue Reading

Trending