സ്‌പെയിനിലും ഫ്രാന്‍സിലും ഇറ്റലിയിലും ലീഗിന്റെ കിരീടാവകാശികള്‍ തീരുമാനമായെങ്കിലും ഗോള്‍വേട്ടക്കാരുടെ കാര്യത്തില്‍ ഇപ്പോഴും മത്സരം തുടരുകയാണ്. നിലവില്‍ ഗോള്‍ വേട്ടക്കാരില്‍ മുന്നില്‍ സാക്ഷാല്‍ മെസ്സി തന്നെയാണ്. ഈ വര്‍ഷത്തെ ലാലിഗ കിരീടം ബാര്‍സിലോണയ്ക്ക് സമ്മാനിച്ചതില്‍ മെസ്സിയുടെ കാലില്‍ നിന്ന് പിറന്നത് 34 ഗോളുകളാണ്. പിഎസ്ജിയുടെ ഫ്രഞ്ച് താരം കെയ്‌ലിയന്‍ എംബപ്പെയാണ് 30 ഗോളുകളുമായി തൊട്ടുപിറകില്‍. ഫുട്‌ബോള്‍ പ്രേമികളെ ഒന്നാകെ ഞെട്ടിച്ചിരിക്കുന്ന മറ്റൊരു ഘടകം ഈ സീസണിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ പോലും സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എത്തിയിട്ടില്ല.