സൂറിച്ച്: അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയെ നാല് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് വിലക്കി ഫിഫയുടെ ഉത്തരവ്. ചിലിക്ക് എതിരായ യോഗ്യതാ മത്സരത്തില്‍ അസിസ്റ്റന്റ് റഫറിയെ അസഭ്യം പറഞ്ഞതിനാണ് വിലക്ക്. മത്സരത്തിനിടെ മെസ്സിക്കെതിരായി ഫൗള്‍ വിളിച്ചതാണ് താരത്തിന്റെ പ്രകോപനത്തിനിടയാക്കിയത്.

ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുമ്പ് തന്നെ അര്‍ജന്റീനക്കേറ്റ തിരിച്ചടിയായാണ് ഫിഫയുടെ ഈ നടപടി വിലയിരുത്തപ്പെടുന്നത്. വിലക്കിന് പുറമെ പതിനായിരം സ്വിസ് ഫ്രാങ്ക് പിഴയുമടങ്ങിയതാണ് നടപടി.
ഇതിനിടെ ഫിഫയുടെ വിലക്കിനെതിരെ അപ്പീലിന് പോവുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.