അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലിയോണല്‍ മെസ്സി വിവാഹത്തിനൊരുങ്ങുന്നു. ബാല്യകാല സുഹൃത്ത് ആന്റനല്ലോ റോക്കുസ്സോയെയാണ് മെസ്സി വിവാഹം കഴിക്കുന്നത്. 2017-ല്‍ വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.

3b671c9600000578-4036102-the_couple_pose_with_their_two_children_mateo_one_and_thiago_fou-a-5_1481798962976

മെസ്സിയുടെ കസിന്‍ വഴിയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് മെസ്സിയും റോക്കുസ്സോയും പരിചയപ്പെടുന്നത്. അര്‍ജന്റീനന്‍ മോഡലായ ആന്റനല്ലോയും മെസ്സിയും 2008മുതല്‍ ഒരുമിച്ചാണ് താമസം. ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ട്. രണ്ടുപേരും അടുത്ത ജൂലായില്‍ വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്. മെസ്സിയുടെ ജന്‍മനാടായ അര്‍ജന്റീനയിലെ റൊസാരിയോയില്‍ ആയിരിക്കും വിവാഹം.

വിവാഹവാര്‍ത്ത മെസ്സിയുടെ ക്ലബ്ബായ ബാഴ്‌സിലോണയും മെസ്സിയുടെ ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. ജൂണ്‍12ന് താരം റൊസാരിയോയില്‍ എത്തും. റൊസാരിയോയിലെ കത്തീഡ്രലായ അവര്‍ ലേഡി ഓഫ് റോസറിയില്‍ ആയിരിക്കും ചടങ്ങുകള്‍ നടക്കുക. പിന്നീട് മെസ്സിയുടെ വീട്ടില്‍ വിരുന്നുസല്‍ക്കാരം നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹത്തില്‍ അര്‍ജന്റീനയിലേയും ബാഴ്‌സിലോണയിലേയും സഹതാരങ്ങള്‍ പങ്കെടുക്കും.