ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും ബാല്യകാല സുഹൃത്ത് റോകുസോയും വിവാഹിതരായി. അര്‍ജന്റീനയിലെ റോസാരിയോ നഗരത്തിലെ സിറ്റി സെന്ററിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. പ്രാദേശിക സമയം വൈകിട്ട് ഏഴിനായിരുന്നു വിവാഹം. ഇരുവരുടേയും കുടുംബാംഗങ്ങള്‍ ഉള്‍പ്പെട ഇരുനൂറ്റി അന്‍പതോളം പേരാണ് വിവാഹ ചടങ്ങിനെത്തിയത്.

ബാര്‍സയുടെ സൂപ്പര്‍ താരങ്ങളെല്ലാം ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. മെസ്സിയുടെയും അന്റോനെല്ലയുടെയും മക്കളായ തിയോഗയും മാറ്റിയോയുമായിരുന്നു ചടങ്ങിലെ ശ്രദ്ധാ കേന്ദ്രങ്ങള്‍. പോപ് സംഗീതത്തിന്റെ അകമ്പടിയോടെയാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.