Connect with us

Culture

അര്‍ജന്റീനക്ക് വിധിദിനം; മെസിക്ക് പ്രതീക്ഷ നല്‍കി സൂപ്പര്‍ താരങ്ങള്‍

Published

on

മോസ്‌ക്കോ: സെന്‍ര് പീറ്റേഴ്‌സ്ബര്‍ഗ്ഗിലെ കിടിലന്‍ പോരാട്ടത്തിന് കണ്ണും കാതും തുറന്ന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം ഇന്ന്. ലോകോത്തര താരം ലയണല്‍ മെസിയുടെ ടീമായ അര്‍ജന്റീനയുടെ ലോകകരപ്പിലെ വിധി ദിനമാണ് ഇന്ന്. ജയം മാത്രം മുന്നിലുള്ള ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ വന്‍ ഫോമില്‍ കളിക്കുന്ന മൂസയുടെ നൈജീരിയക്കാരാണ് അവരുടെ പ്രതിയോഗികള്‍. രാത്രി വൈകി വൈകിയെത്തുന്ന് മല്‍സരഫലമായിരിക്കും ലോകകപ്പിലെ അര്‍ജന്റീനയുടെ ഭാവി നിര്‍ണയിക്കുക.

ഇതേ സമയത് നടക്കുന്ന ഐസ്‌ലാന്‍ഡ്-ക്രൊയേഷ്യ മല്‍സരവും അര്‍ജന്റീനയുടെ ഭാവിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഗ്രൂപ്പ് ഡിയില്‍ നിന്നും ക്രോട്ടുകാര്‍ മാത്രമാണ് ഇതിനകം രണ്ടാം ഘട്ടം ഉറപ്പാക്കിയത്. ബാക്കി മൂന്ന് ടീമുകള്‍ക്കും ഇന്ന് സാധ്യത നിലനില്‍ക്കുന്നു. മൂന്ന് പോയന്റുമായി രണ്ടാമതാണ് നൈജീരിയ. ഒരു പോയിന്റ് വീതം നേടി അര്‍ജന്റീനയും ഐസ്‌ലാന്‍ഡും പിറകിലും. അതിനാല്‍ തന്നെ നൈജീരിയെ തോല്‍പ്പിച്ചാലും ഐസ്‌ലാന്‍ഡിനോട് ക്രൊയേഷ്യ തോല്‍ക്കുന്നതോ സമനിലയിലാവുന്നതോ അര്‍ജന്റീനയുടെ പ്രീ കോര്‍ട്ടര്‍ പ്രവേശനത്തെ തടയിടുന്നതാവും.

ജനപ്രിയ ടീമാണ് മെസിയുടെ സംഘം. പക്ഷേ കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും അമ്പേ നിരാശപ്പെടുത്തി. പുറത്തേക്കുളള വഴിയില്‍ നില്‍ക്കുന്ന സംഘത്തിന് പ്രതീക്ഷയുടെ കിരണം നല്‍കിയവര്‍ നൈജീരിയിക്കാരാണ്. കഴിഞ്ഞ മല്‍സരത്തില്‍ രണ്ട് ഗോളിന് നൈജീരിയക്കാര്‍ ഐസ് ലാന്‍ഡിനെ പരാജയപ്പെടുത്തിയതോടെയാണ് ഗ്രൂപ്പ് ചിത്രത്തില്‍ അര്‍ജന്റീന തിരിച്ചുവന്നത്. എന്നാല്‍ ഇന്ന് അര്‍ജന്റീനക്ക് അത്ര എളുപ്പം തോല്‍പ്പിക്കാന്‍ കഴിയുന്നവരാവില്ല നൈജീരിയ. അഹമ്മദ് മൂസ എന്ന മുന്‍നിരക്കാരന്റെ ഇരട്ട ഗോളില്‍ ഐസ്‌ലാന്‍ഡിനെതിരെ വിജയം നേടി സാധ്യതകള്‍ സജീവമാക്കിയ ആഫ്രിക്കന്‍ ടീം വിജയം മാത്രമാണ് ഇന്ന് ലക്ഷ്യമിടുന്നത്. ജയിച്ചാല്‍ അവര്‍ക്ക് ക്രൊയേഷ്യക്കൊപ്പം അടുത്ത റൗണ്ടില്‍ കളിക്കാം. സമനിലയാണെങ്കില്‍ പോലും സാധ്യതകളുണ്ട്. അര്‍ജന്റീനക്ക് പക്ഷേ വലിയ മാര്‍ജിനിലെ വിജയം മാത്രമാണ് രക്ഷ.

അതേസമയം അര്‍ജന്റീനയുടെ ഭാഗത്തു വരുന്ന വാര്‍ത്തകള്‍ ശുഭപ്രതീക്ഷ നല്‍കുന്നതാണ്. സമ്മര്‍ദ്ദത്തില്‍ മുങ്ങി നില്‍ക്കുന്ന ക്യാപ്റ്റന്‍ ലയണല്‍ മെസിക്ക് പിന്തുണയുമായി സാക്ഷാല്‍ ഡിഗോ മറഡോണ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ലിയോ , എനിക്ക് നിന്നോട് സംസാരിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. അര്‍ജന്റീനയുടെ അവസ്ഥയ്ക്ക് നീ കാരണക്കാരനല്ല എന്ന് നിന്നോട് പറയണം എനിക്ക്. ഒരിക്കലും നീയല്ല അതിന് കാരണക്കാരന്‍. ഞാന്‍ നിന്നെ എന്നും സ്നേഹിക്കുന്നു. എന്നും ബഹുമാനിക്കുന്നു ‘ എന്നു പറഞ്ഞുകൊണ്ട് മറഡോണയാണ് താരത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.

ടെലിവിഷന്‍ അഭിമുഖത്തില്‍ സംസാരിക്കവെയാണ് മറഡോണ ഇക്കാര്യം വ്യക്തമാക്കിയത്. 2010 ലോകകപ്പില്‍ താന്‍ പരിശീലകമായിരിക്കെ മെസ്സി അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചതെന്നും മറഡോണ പറഞ്ഞു.

ഒരു കളിമാത്രം ബാക്കിയുള്ളപ്പോള്‍, പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് അര്‍ജന്റീനയെ കാണുന്നതില്‍ എനിക്കു നിരാശയുണ്ട്. പക്ഷേ, എനിക്കിപ്പോഴും അര്‍ജന്റീനയില്‍ പ്രതീക്ഷയുണ്ട്. ലോകകപ്പിലെ അര്‍ജന്റീന തിരിച്ചുവന്ന ചരിത്രം ഓര്‍മിപ്പിച്ചു മറഡോണ ശുഭിപ്രതീക്ഷ നല്‍കി. 1982ലും 1990ലും ഇതായിരുന്നു അവസ്ഥ. കഷ്ടപ്പെട്ടാണു ഗ്രൂപ്പ് ഘട്ടം കടന്നത്. ഇതില്‍ 1982ല്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. 1990ല്‍ ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ ഞങ്ങള്‍ ഫൈനല്‍ വരെയെത്തി. എത്ര മോശം സാഹചര്യത്തെയും അതിജീവിക്കാനും വിജയം കണ്ടെത്താനുമുള്ള മിടുക്ക് അര്‍ജന്റീനക്കാരുടെ രക്തത്തിലുണ്ട്. അതവര്‍ കളത്തില്‍ നടപ്പാക്കിയാല്‍ മതിയെന്നും മറഡോണ പറഞ്ഞു.

മറഡോണയെ കൂടാതെ നിരവധി പ്രമുഖ താരങ്ങള്‍ ഇതിനകം അര്‍ജന്റീന് പിന്തുണ നല്‍കി രംഗത്തെത്തിയിട്ടുണ്ട്. മെസിയില്‍ മാത്രം സമ്മര്‍ദ്ദം നല്‍കിയുള്ള കളി ടീം ഒഴിവാക്കണം എന്ന അഭിപ്രായമാണ് പലരും പറഞ്ഞത്. അതിനിടെ ക്രൊയേഷ്യയോടേറ്റ തോല്‍വിക്ക് കാരണം ടീമില്‍ താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണെന്ന വാര്‍ത്തയും വന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് താരങ്ങള്‍ തന്നെ രംഗത്തെത്തി.


കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പ്രകടനത്തില്‍ മെസി നിരാശനാണെങ്കിലും നിലവില്‍ അദ്ദേഹത്തിന് ഒരു കുഴപ്പമൊന്നുമില്ലെന്ന് അര്‍ജന്റിന മിഡ്ഫീല്‍ഡറും അടുത്ത സുഹൃത്തുമായ ഹവിയര്‍ മഷരാനോ പറഞ്ഞു. ടീമില്‍ കോച്ചുമായി താരങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടെന്നത് വെറും ഭാവനാസൃഷ്ടിയാണെന്നും. നൈജീരിയക്കെതിരായ മത്സരത്തില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിക്കാന്‍ മെസ്സി തീവ്രമായി ആഗ്രഹിക്കുന്നുണ്ടെന്നും മഷരാനോ വ്യക്തമാക്കി. ആദ്യ രണ്ട് കളികളില്‍ നിന്നു വ്യത്യസ്തമായൊരു ചിത്രം ലോകത്തെ കാണിക്കാനാണ് മെസ്സി ശ്രമിക്കുന്നതെന്നും ഇതിന് ടീം ഒന്നിച്ചു നിന്നു പൊരുതണമെന്നും മഷരാനോ പറഞ്ഞു.

ഇത് വരെ ചാമ്പ്യന്‍ഷിപ്പില്‍ ഒരു ഗോള്‍ മാത്രമാണ് അര്‍ജന്റീനയുടെ സമ്പാദ്യം. നാല് ഗോളുകള്‍ വഴങ്ങുകയും ചെയ്തിരിക്കുന്നു. നൈജീരിയയെ നല്ല മാര്‍ജിനില്‍ തോല്‍പ്പിക്കാന്‍ കഴിയാത്തപക്ഷം ഐസ്‌ലാന്‍ഡ്-ക്രൊയേഷ്യ മല്‍സര ഫലവും അര്‍ജന്റീനയെ ബാധിക്കും. ടീമിലെ പ്രശ്‌നങ്ങളാണ് മെസിക്കും സംഘത്തിനും വലിയ തലവേദന. കോച് ഹോര്‍ഹെ സാംപോളിക്കെതിരെയാണ് എല്ലാവരും. അദ്ദേഹത്തിന്റെ നയങ്ങളോട് സമരസപ്പെടാന്‍ കഴിയാത്ത തരത്തിലാണ് പല താരങ്ങളും. . ഇന്ന് എന്ത് മാറ്റമാണ് അദ്ദേഹം കൊണ്ട് വരുക എന്ന് വ്യക്തമല്ല. പക്ഷേ ഒന്നുണ്ട്-അര്‍ജന്റീന ക്വാളിഫൈ ചെയ്യാത്തപക്ഷം സാംപോളിയുടെ തൊപ്പി തെറിക്കും. ജന്മദിനമാഘോഷിച്ച മെസിയുടെ ഫോമും നിര്‍ണായകമാണ്. അമ്പേ ദുരന്തമായിരുന്നു രണ്ട് മല്‍സരത്തിലും നായകന്‍. അഹമ്മദ് മൂസയെ പോലുളള മുന്‍നിരക്കാര്‍ തുളച്ച് കയറിയാല്‍ അര്‍ജന്റീനിയന്‍ പ്രതിരോധം എന്ത് ചെയ്യുമെന്ന ചോദ്യവും ശക്തമായി നിലനില്‍ക്കുന്നു. ക്രോട്ടുകാരുടെ ആക്രമണത്തില്‍ തകര്‍ന്നിരുന്നു അവരുടെ പ്രതിരോധം. ഗോള്‍ക്കീപ്പര്‍ വില്ലിയാവട്ടെ ദയനീയ പരാജയമായിരുന്നു.

ഐസ്‌ലാന്‍ഡ്-ക്രൊയേഷ്യ

റോസ്‌റ്റോവിലെ ഈ മല്‍സരത്തിനും വലിയ പ്രസക്തിയുണ്ട്. ഐസ്‌ലാന്‍ഡ് ജയിക്കുന്ന പക്ഷം അത് അര്‍ജന്റിനക്കാരുടെ സാധ്യതകളെ ബാധിക്കും. ക്രൊയേഷ്യക്ക് പക്ഷേ സമ്മര്‍ദ്ദമില്ല. രണ്ട് കളികളും ജയിച്ച സാഹചര്യത്തില്‍ ഗ്രൂപ്പ് ജേതാക്കളാവാനുള്ള ഒരുക്കത്തിലാണവര്‍. നായകന്‍ ലുക്കാ മോദ്രിച്ച് ഈ കാര്യം വ്യക്തമാക്കികിയിട്ടുണ്ട്. ജയിക്കാന്‍ തന്നെ കളിക്കും. ഐസ്‌ലാന്‍ഡുകാര ദുര്‍ബലരായി കാണുന്നുമില്ല. പക്ഷേ ലോകകപ്പ് ലക്ഷ്യമിടുന്ന തന്റെ ടീമിന് ഓരോ മല്‍സരവും നിര്‍ണായകമാണെന്ന് റയല്‍ മാഡ്രിഡിന്റെ താരം പറഞ്ഞു. ഐസ്‌ലാന്‍ഡ് എന്ന കൊച്ചുരാജ്യക്കാര്‍ അര്‍ജന്റീനയെ വിറപ്പിച്ചിരുന്നു. പക്ഷേ നൈജീരിയക്ക് മുന്നില്‍ പതറി. ഏത് വിധേനയും ഇന്ന് ജയിക്കാനാണ് അവരിറങ്ങുന്നത്.

ഇന്ന് മറ്റ് രണ്ട് മല്‍സരങ്ങള്‍ കൂടി നടക്കുന്നുണ്ട്. ഗ്രൂപ്പ് സിയില്‍ ഓസ്‌ട്രേലിയെ പെറുവിനെ നേരിടുമ്പോള്‍ ലുഷിനിക്കി സ്‌റ്റേഡിയത്തില്‍ ഫ്രാന്‍സ് ഡെന്മാര്‍ക്കുമായി കളിക്കുന്നു.
ഫ്രാന്‍സ്-ഡെന്മാര്‍ക്ക്

Film

‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍’; 69 വയസ്സില്‍ എഐ പഠിക്കാന്‍ ഉലകനായകന്‍ അമേരിക്കയിലേക്ക്‌

90 ദിവസത്തെ കോഴ്സ് പഠിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത് അമേരിക്കയിലെ ഒരു വലിയ സ്ഥാപനമാണ്

Published

on

വീണ്ടും പഠിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. എ ഐ ഡിപ്ലോമ കോഴ്സ് പഠിക്കുന്നതിനായാണ് താരം അമേരിക്കയിൽ പോയിരിക്കുന്നത്. 90 ദിവസത്തെ കോഴ്സ് പഠിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത് അമേരിക്കയിലെ ഒരു വലിയ സ്ഥാപനമാണ്. കരാറിലേർപ്പെട്ടിരിക്കുന്ന ഷൂട്ടിങ്ങുകള്‍ പൂർത്തിയാക്കാൻ ഉള്ളതിനാൽ 45 ദിവസം മാത്രമേ താരം കോഴ്‌സ് അറ്റൻഡ് ചെയ്യുകയുള്ളൂ.

പുത്തന്‍ സാങ്കേതികള്‍ വിദ്യകളില്‍ അറിവ് നേടുന്നതില്‍ നിന്ന് ഈ പ്രായം എന്നെ പിന്നോട്ട് വലിക്കുന്നില്ലായെന്ന് കമൽ ഹാസൻ പറയുന്നു.

“പുതിയ സാങ്കേതികവിദ്യയില്‍ എനിക്കു വലിയ താല്പര്യമാണുള്ളത്. എന്റെ സിനിമകള്‍ പരിശോധിച്ചാല്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതായി കാണാനാകും. സിനിമയാണ് എന്റെ ജീവിതം. എന്റെ സാമ്പാദ്യങ്ങള്‍ എല്ലാം പലവഴിയിലൂടെ സിനിമയിലേക്കു തന്നെയാണ് പോയിരിക്കുന്നത്. ഞാനൊരു നടൻ മാത്രമല്ല, ഒരു നിർമാതാവ് കൂടിയാണ്,” കമല്‍ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.

Continue Reading

Film

സിനിമ നയരൂപീകരണ സമിതി; ആദ്യ ചർച്ച ഇന്ന്

രാവിലെ 11 മണിക്ക് ചര്‍ച്ച ആരംഭിക്കും

Published

on

കൊച്ചി: സിനിമ നയരൂപീകരണ സമിതിയുടെ ആദ്യ ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനയുമായി ചര്‍ച്ച നടത്തും. രാവിലെ 11 മണിക്ക് ചര്‍ച്ച ആരംഭിക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. സംവിധായകന്‍ ഷാജി എന്‍ കരുണ്‍ ആണ് സമിതിയുടെ അധ്യക്ഷന്‍. ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സും പ്രൊഡ്യൂസേഴ്‌സും അവരുടെ പ്രതിനിധികളുമായാണ് ഇന്ന് ചർച്ച നടക്കുന്നത്.

നയരൂപീകരണ സമിതിയില്‍ മുകേഷ് ഉള്‍പ്പെട്ടത് വിവാദമായതോടെ പിന്നീട് ഒഴിവാക്കുകയായിരുന്നു. ഷാജി എന്‍ കരുണ്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്‍റ ണി, മഞ്ജു വാര്യര്‍, ബി ഉണ്ണികൃഷ്ണന്‍, പത്മപ്രിയ, രാജീവ് രവി, നിഖില വിമല്‍, സന്തോഷ് കുരുവിള, സംസ്ഥാന ചലചിത്ര അക്കാദമി സെക്രട്ടറി സി അജോയ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. വ്യക്തിപരമായ അസൗകര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബി ഉണ്ണികൃഷ്ണനും പത്മപ്രിയയും ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.

സിനിമ രംഗത്തെ വിവിധ മേഖലകളിലെ ആളുകളുമായി സംസാരിച്ച് കൂടിക്കാഴ്ച നടത്തി അവരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിരിച്ച് ഒരു നയം രൂപീകരിക്കുക എന്നതാണ് ലക്ഷ്യം. അതിന്റെ പ്രാഥമിക നടപടി എന്ന രീതിയിലാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സും പ്രൊഡ്യൂസേഴ്‌സും അവരുടെ പ്രതിനിധികളുമായാണ് ഇന്ന് യോഗം ചേരുന്നത്. വരും ദിവസങ്ങളില്‍ ഫെഫ്ക ഉള്‍പ്പെടെയുള്ള മറ്റു സംഘടനകളുമായുള്ള കൂടിക്കാഴ്ചകളും നടക്കും. എഎംഎംഎയ്ക്ക് നിലവില്‍ ഭാരവാഹികള്‍ ഇല്ലാത്തതിനാല്‍ സംഘടനാ പ്രതിനിധികളുമായുള്ള യോഗം ഉടനെ ഉണ്ടാകില്ല. പുതിയ ഭാരവാഹികള്‍ നിലവില്‍ വന്ന ശേഷമായിരിക്കും ചര്‍ച്ച നടത്തുക.

Continue Reading

Film

യുവനടി പീഡിപ്പിച്ചെന്ന് പറയുന്ന ദിവസം നിവിന്‍ കൊച്ചിയില്‍; തെളിവുകള്‍ പുറത്ത്; എന്റെ കൂടെയെന്ന് വിനീത് ശ്രീനിവാസന്‍

അതേസമയം, കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിവിന്‍ പോളി അന്നേദിവങ്ങളില്‍ താമസിച്ചതിന്റെ തെളിവുകളും പുറത്തുവന്നു.

Published

on

നിവിന്‍ പോളിക്കെതിരെയുള്ള ലൈംഗിക പീഡനാരോപണം വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. അതേസമയം, കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിവിന്‍ പോളി അന്നേദിവങ്ങളില്‍ താമസിച്ചതിന്റെ തെളിവുകളും പുറത്തുവന്നു.

2023 ഡിസംബര്‍ പതിനഞ്ചിന് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഈ സമയത്ത് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലായിരുന്നു നിവിന്‍ പോളി. പതിനാലാം തീയതി രണ്ടര കഴിഞ്ഞ് നടന്‍ ഹോട്ടലില്‍ എത്തിയതായും പിറ്റേദിവസം വൈകീട്ട് നാലരയ്ക്ക് ചെക്ക് ഔട്ട് ചെയ്തതും ബില്ലില്‍ വ്യക്തമാണ്.

15ാം തീയതി പുലര്‍ച്ചെ വരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിങ്. അതിനുശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നു. നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണ്. ഷൂട്ടിങ് കേരളത്തില്‍ ആയിരുന്നുവെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് നിവിനെതിരെ യുവതി നല്‍കിയ പരാതി. നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ എറണാകുളം ഊന്നുകല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം ആറ് പേര്‍ക്കെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. നിര്‍മാതാവ് എകെ സുനിലാണ് രണ്ടാം പ്രതി.

Continue Reading

Trending